'അവസാന ദിവസങ്ങളില്‍ ബിജെപി ക്യാമ്പ് സജീവമായിരുന്നില്ല'; കോന്നി യുഡിഎഫ് ബിജെപി വോട്ട് കച്ചവടം ആരോപിച്ച് കെ യു ജനീഷ് കുമാര്‍

'അവസാന ദിവസങ്ങളില്‍ ബിജെപി ക്യാമ്പ് സജീവമായിരുന്നില്ല'; കോന്നി യുഡിഎഫ് ബിജെപി വോട്ട് കച്ചവടം ആരോപിച്ച് കെ യു ജനീഷ് കുമാര്‍
കോന്നി മണ്ഡലത്തില്‍ യുഡിഎഫ് ബിജെപി ഒത്തുകളി ആരോപണവുമായി ഇടത് സ്ഥാനാര്‍ത്ഥി കെയു ജനീഷ് കുമാര്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരിട്ട് മത്സരിക്കുന്ന മണ്ഡലമായിട്ടു കൂടി കോന്നിയില്‍ ബിജെപി ക്യാമ്പ് നിശബ്ദമായിരുന്നു എന്നാണ് കെ യു ജനീഷ് കുമാര്‍ പറയുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ബൂത്ത് തല കണക്കുകള്‍ കൂടി വന്ന പശ്ചാത്തലത്തിലാണ് വിലയിരുത്തലെന്നതും ശ്രദ്ധേയമാണ്.

ത്രികോണ മത്സരം തുടക്കം മുതല്‍ നിലനിന്നിരുന്ന മണ്ഡലത്തില്‍ അവസാന ദിവസങ്ങളില്‍ ബിജെപി ക്യാമ്പ് സജീവമായിരുന്നില്ല. ഇടതുമുന്നണി വോട്ടുകളെല്ലാം പോള്‍ ചെയ്തിട്ടുണ്ട്. ശക്തി കേന്ദ്രങ്ങളില്‍ മികച്ച പ്രതികരണവും ഉണ്ട്. പക്ഷെ ഫലത്തില്‍ നിര്‍ണ്ണായകമാകുന്ന തണ്ണിത്തോട് മൈലപ്ര അടക്കമുള്ള പഞ്ചായത്തുകളില്‍ പോളിംഗ് ശതമാനം കുറവായിരുന്നു എന്നും ബിജെപിയില്‍ നിശബ്ദത പ്രകടമെന്നുമാണ് ഇടത് സ്ഥാനാര്‍ത്ഥി ആരോപിക്കുന്നു.

ശക്തമായ ത്രികോണ മത്സരം തുടക്കം മുതല്‍ നിലനിന്നിരുന്ന മണ്ഡലത്തില്‍ അവസാന ദിവസങ്ങളില്‍ ബിജെപി ക്യാമ്പ് സജീവമായിരുന്നില്ല. അവസാനത്തെ ആറ് ദിവസം ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ പോലും എത്തിയിട്ടില്ല. ഫലത്തില്‍ നിര്‍ണ്ണായകമായ പഞ്ചായത്തുകളില്‍ വോട്ടിംഗ് ശതമാനവും കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതെല്ലാമാണ് അട്ടിമറി ആരോപണത്തിന് തെളിവായി ഇടതുമുന്നണി ആരോപിക്കുന്നത്.

Other News in this category4malayalees Recommends