ഒന്നിച്ച് ഡാന്‍സ് കളിച്ചാല്‍ പ്രേമമാണോ, മതം തിന്ന് ജീവിക്കുന്ന കഴുകന്‍ കൂട്ടങ്ങളോടാണ്; വൈറല്‍ ഡാന്‍സര്‍മാരുടെ മതം തിരഞ്ഞ് ആക്രമിക്കുന്നവര്‍ക്ക് മറുപടിയായി കുറിപ്പ്

ഒന്നിച്ച് ഡാന്‍സ് കളിച്ചാല്‍ പ്രേമമാണോ, മതം തിന്ന് ജീവിക്കുന്ന കഴുകന്‍ കൂട്ടങ്ങളോടാണ്; വൈറല്‍ ഡാന്‍സര്‍മാരുടെ മതം തിരഞ്ഞ് ആക്രമിക്കുന്നവര്‍ക്ക് മറുപടിയായി കുറിപ്പ്
ഒറ്റ ഡാന്‍സിലൂടെ വൈറലായ തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളായ ജാനകി ഓംകുമാറിനും നവീന്‍ കെ. റസാഖിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണം.ഇരുവരുടെയും മതം പറഞ്ഞ് കൊണ്ടാണ് ഇത്തരത്തില്‍ പ്രചരാണം നടക്കുന്നത്. കൃഷ്ണരാജ് എന്നയാളാണ് സോഷ്യല്‍മീഡിയയില്‍ ആദ്യം ഇത്തരത്തില്‍ പോസ്റ്റിടുന്നത്.

ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിക്കുന്നത് നന്നാവുമെന്നും സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത് എന്നായിരുന്നു കുറിപ്പ്.

ഈ പോസ്റ്റ് ഏറ്റുപിടിച്ചാണ് മറ്റ് വിദ്വേഷ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. പെണ്‍കുട്ടി സിറിയയില്‍ എത്താതിരുന്നാല്‍ മതിയായിരുന്നാണ് മറ്റുചില ഐഡികളില്‍ നിന്നും വരുന്ന കമന്റ്.

മെഡിക്കല്‍ കോളേജ് പാട്ടും ഡാന്‍സും ചെയ്യാനുള്ള സ്ഥലമല്ലെന്നും ഏറെ ശ്രദ്ധയും അധ്വാനവും ആവശ്യമുള്ള മേഖലയാണെന്നും പാട്ടിന്റേയും ഡാന്‍സിന്റേയും അസുഖമുള്ളവര്‍ ടി.സി വാങ്ങി വല്ല ആര്‍ട്‌സ് കോളേജിലും പോയി ചേരണമെന്നുള്ള തരത്തിലും നിരവധി പേര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ രംഗത്തെത്തി.

അതേസമയം ഇത്തരം കമന്റുകള്‍ക്ക് മറുപടിയുമായി സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തി. ഡോക്ടര്‍മാരായ ഷിംന അസീസിന്റെ കുറിപ്പ് ഇതിനോടകം ചര്‍ച്ചയാവുകയും ചെയ്തു.

ഒന്നിച്ച് ഡാന്‍സ് കളിക്കുന്നോരൊക്കെ തമ്മില്‍ പ്രേമമാണെന്ന തിയറി എവിടുന്നാണ് ഇനി ആണെങ്കിലും അല്ലെങ്കിലും നിങ്ങള്‍ക്കെന്താണ്? വിട്ട് പിടിക്ക് എന്ന് ഷിംന അസീസ് കുറിച്ചു.


Other News in this category4malayalees Recommends