ഇനിയൊരു വടക്കന്‍ കാറ്റ് വീശാനുണ്ട്, ലീഗ് ഓഫീസുകള്‍ പാറിപ്പോകുന്നത് കാണാം'; സിപിഎം ഓഫീസുകള്‍ തകര്‍ത്തതിന് പിന്നാലെ വെല്ലുവിളിയുമായി പോരാളി ഷാജി

ഇനിയൊരു വടക്കന്‍ കാറ്റ് വീശാനുണ്ട്, ലീഗ് ഓഫീസുകള്‍ പാറിപ്പോകുന്നത് കാണാം'; സിപിഎം ഓഫീസുകള്‍ തകര്‍ത്തതിന് പിന്നാലെ വെല്ലുവിളിയുമായി പോരാളി ഷാജി
കണ്ണൂരിലെ പുല്ലൂക്കരയില്‍ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്കിടെ പെരിങ്ങത്തൂരില്‍ സിപിഎം ഓഫീസുകള്‍ക്ക് തീയിട്ട് നശിപ്പിച്ചതിന് പിന്നാലെ വെല്ലുവിളിയുമായി 'പോരാളി ഷാജി'.

'ഇനിയൊരു വടക്കന്‍ കാറ്റ് വീശാനുണ്ട്, ലീഗ് ഓഫീസുകള്‍ പാറിപ്പോകുന്നത് കാണാമെന്നാണ് സി.പി.എം അനുകൂല പേജായ പോരാളി ഷാജിയില്‍ കുറിച്ചത്.

'ഇന്ന് ഇതേ സമയം വരെ ലക്ഷക്കണക്കിന് രൂപയുടെ വസ്തുവകകളും കച്ചവട സ്ഥാപനങ്ങളും നിരവധി പാര്‍ട്ടി ഓഫിസുകളുമാണ് ലീഗ് ചെന്നായകള്‍ നശിപ്പിച്ചിട്ടുള്ളത്. ആരും ഒരു നിക്ഷ്പക്ഷനും ഒരു സമുദായ നേതാവും പാര്‍ട്ടിക്കാരും അരുതെന്ന് പറഞ്ഞിട്ടില്ല.

ഇനിയൊരു കാറ്റ് വീശാനുണ്ട്. നല്ല വടക്കന്‍ കാറ്റ്. പലതും പാറിപോകുന്നത് കാണാം. അപ്പൊ വീണ്ടും കരഞ്ഞോണം. അയ്യോ അക്രമ രാഷ്ട്രീയം. ഈ ഒരു സംഗതിയാണ് കേരളത്തില്‍ പൊതുവെ കണ്ട് വരുന്നത്.' എന്നാണ് പോരാളി ഷാജി കുറിച്ചത്.

Other News in this category4malayalees Recommends