സഖാക്കള്‍ വല്ലാതെ കുരക്കുന്നു, അതിനു പോന്നോന്‍ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ?; കൊലവിളിക്കു ഉമ്മയുടെ മറുപടി

സഖാക്കള്‍ വല്ലാതെ കുരക്കുന്നു, അതിനു പോന്നോന്‍ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ?; കൊലവിളിക്കു ഉമ്മയുടെ മറുപടി
മകനെതിരെ സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്ന വധഭീഷണിക്ക് മറുപടിയുമായി ഉമ്മ. വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട് ആണ് തന്റെ മകന് നെരെ കൊലവിളി ഉയര്‍ത്തിയ സൈബര്‍ സഖാക്കള്‍ക്ക് മറുപടി നല്‍കിയത്. ലീഗ്–സിപിഎം സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഫെയ്‌സ്ബുക്ക് കമന്റില്‍ വന്ന് സുഹ്‌റ മമ്പാടിന്റെ മകനെതിരെ വധഭീഷണി മുഴക്കിയത്.

'അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ ?. നിയാസിനെ മൂക്കില്‍ വലിച്ച് കയറ്റിക്കളയുമെന്ന് ചങ്ങരംകുളത്തെ സൈബര്‍ സഖക്കള്‍ പലരും സോഷ്യല്‍ മീഡിയയില്‍ വല്ലാതെ കുരക്കുന്നു. ഈ മുഷ്ടി ചുരുട്ടാന്‍ പഠിപ്പിച്ചത് ഞാനാണെങ്കില്‍ അതിനിയും ഉയര്‍ന്നു പൊങ്ങും' സുഹ്‌റ ഫേസ്ബുക്കില്‍ കുറിച്ചു.

'കല്ല് ഒക്കെ കൈയ്യില്‍ എടുത്തു പട്ടി ഷോ ഒക്കെ കാണിച്ചോ, കുഴപ്പമില്ല, പക്ഷേ അത് പാര്‍ട്ടി ഓഫീസില്‍ വന്നു വീണാല്‍ നാളെ സുഹറാടെ വീട്ടില്‍ തങ്ങള്‍മാര്‍ വന്നു മയ്യത്തു നിസ്‌കാരം നടത്തേണ്ടി വന്നേനെ' എന്നായിരുന്നു ഒരാളുടെ കമന്റ്. സുഹ്‌റ മമ്പാടിന്റെ മകന്‍ അഡ്വ. നിയാസ് മുഹമ്മദിന്റെ ചിത്രത്തിന് താഴെയായിരുന്നു പ്രകോപനപരമായ കമന്റ് ഇട്ടത്. ഇതിനു മറുപടി നല്‍കുകയായിരുന്നു സുഹ്‌റ.


Other News in this category4malayalees Recommends