യുഎസില്‍ വിതരണം ചെയ്ത് വരുന്ന ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ കോവിഡ് 19 വാക്‌സിന്‍ ഡോസുകളുടെ എണ്ണത്തില്‍ അടുത്ത വാരം മുതല്‍ കുത്തനെ ഇടിവുണ്ടാകും;കാരണം ഗുണനിലവാരമില്ലാത്തതിനെ തുടര്‍ന്ന് 15 മില്യണ്‍ ഡോസുകള്‍ നശിപ്പിച്ചതിനാല്‍

യുഎസില്‍ വിതരണം ചെയ്ത് വരുന്ന ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ കോവിഡ് 19 വാക്‌സിന്‍ ഡോസുകളുടെ  എണ്ണത്തില്‍  അടുത്ത വാരം മുതല്‍ കുത്തനെ ഇടിവുണ്ടാകും;കാരണം ഗുണനിലവാരമില്ലാത്തതിനെ തുടര്‍ന്ന് 15 മില്യണ്‍ ഡോസുകള്‍ നശിപ്പിച്ചതിനാല്‍

യുഎസില്‍ വിതരണം ചെയ്ത് വരുന്ന ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ കോവിഡ് 19 വാക്‌സിന്‍ ഡോസുകളുടെ എണ്ണത്തില്‍ അടുത്ത വാരം മുതല്‍ കുത്തനെ ഇടിവുണ്ടാകുമെന്ന് മുന്നറിയിപ്പ്. സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷനാണീ മുന്നറിയിപ്പേകിയിരിക്കുന്നത്. ഇത് പ്രകാരം അടുത്ത ആഴ്ചയില്‍ യുഎസിലെ സ്റ്റേറ്റുകളും മറ്റ് ജൂറിസ്ഡിക്ഷനുകളും 7,85,000 ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ വാക്‌സിന്‍ ഡോസുകള്‍ മാത്രമേ വിതരണം ചെയ്യുകയുള്ളൂ.


ഈ വാരത്തില്‍ അഞ്ച് മില്യണ്‍ ഡോസുകള്‍ വിതരണം ചെയ്ത സ്ഥാനത്താണീ ഇടിവുണ്ടാകാന്‍ പോകുന്നത്. ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡുകളുമായി പൊരുത്തപ്പെടാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ തങ്ങളുടെ 15 മില്യണ്‍ ഡോസുകള്‍ നശിപ്പിച്ചതിനെ തുടര്‍ന്നാണ് സപ്ലൈയില്‍ ഇടിവുണ്ടാകാന്‍ പോകുന്നത്. എന്നാല്‍ രാജ്യത്ത് വിതരണം ചെയ്ത് വരുന്ന ഫൈസര്‍-ബയോ എന്‍ടെക് വാക്‌സിന്‍, മോഡേണ വാക്‌സിന്‍ എന്നിവയുടെ വിതരണം ഇന്നത്തെ നിലയില്‍ തന്നെ തുടരുന്നതായിരിക്കും.

സ്‌റ്റേറ്റുകള്‍ക്കായി ഫൈസറിന്റെ 4.7 മില്യണ്‍ ഡോസുകളും മോഡേണയുടെ 3.5 മില്യണ്‍ ഡോസുകളുമാണ് അനുവദിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ വാക്‌സിന്‍ ഡോസുകളില്‍ ഇടിവുണ്ടാകുന്നതിനെ തുടര്‍ന്ന് തങ്ങളുടെ വാക്‌സിന്‍ വിതരണം പുനക്രമീകരിക്കാന്‍ സ്റ്റേറ്റുകള്‍ നിര്‍ബന്ധിതമാകുമെന്നാണ് റിപ്പോര്‍ട്ട്.കണക്ടിക്കട്ടിലേക്ക് 20,000 ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ വാക്‌സിന്‍ ഡോസുകളെത്തിയ സ്ഥാനത്ത് അടുത്ത വാരം മുതല്‍ അത് 6000 ഡോസുകളായി ഇടിയുമെന്നാണ് മുന്നറിയിപ്പ്.


Other News in this category



4malayalees Recommends