യുഎസ് പടക്കപ്പല്‍ ഇന്ത്യയുടെ അനുവാദമില്ലാതെ ഇന്ത്യന്‍ സമുദ്രഭാഗത്തിലൂടെ കടന്ന് പോയതിനെ ന്യായീകരിച്ച് അമേരിക്ക; അന്താരാഷ്ട്ര നിയമം പാലിച്ച് കൊണ്ടുള്ള നിര്‍ദോഷകരമായ നീക്കമെന്ന് പെന്റഗണ്‍; ഇനിയും ഈ അവകാശം തുടരുമെന്ന് യുഎസ്

യുഎസ് പടക്കപ്പല്‍ ഇന്ത്യയുടെ അനുവാദമില്ലാതെ ഇന്ത്യന്‍ സമുദ്രഭാഗത്തിലൂടെ കടന്ന് പോയതിനെ ന്യായീകരിച്ച് അമേരിക്ക; അന്താരാഷ്ട്ര നിയമം പാലിച്ച് കൊണ്ടുള്ള നിര്‍ദോഷകരമായ നീക്കമെന്ന് പെന്റഗണ്‍; ഇനിയും ഈ അവകാശം തുടരുമെന്ന് യുഎസ്

ഇന്ത്യയുടെ സമുദ്രഭാഗത്ത് കൂടി ന്യൂദല്‍ഹിയുടെ അനുവാദമില്ലാതെ യുഎസ് പടക്കപ്പല്‍ കടന്ന് പോയതിനെ ന്യായീകരിച്ച് യുഎസ് വെള്ളിയാഴ്ച രംഗത്തെത്തി. ടെറിട്ടോറിയല്‍ കടല്‍ ഭാഗത്ത് കൂടെ യാതൊരു വിധത്തിലുമുള്ള ഉദ്ദേശ്യവുമില്ലാതെ തീര്‍ത്തും നിഷ്‌കളങ്കമായ നീക്കമായിരുന്നു ഇതെന്നാണ് യുഎസ് പറയുന്നത്. ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് എക്കണോമിക് സോണിലൂടെയുള്ള നീക്കം അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ച് കൊണ്ടുള്ളതാണെന്നും യുഎസ് ന്യായീകരിക്കുന്നു.

നേവി ഡിസ്‌ട്രോയറായ യുഎസ്എസ് ജോണ്‍ പോള്‍ ജോണ്‍സ് ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് എക്കണോമിക് സോണിലൂടെ നടത്തിയ നീക്കം സാധാരണമായ ഒരു ഓപ്പറേഷന്‍ മാത്രമായിരുന്നുവെന്നാണ് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി ന്യായീകരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച അന്താരാഷ്ട്ര നിയമത്തിന് കീഴില്‍ നിന്ന് കൊണ്ടാണീ നീക്കമെന്നും ഈ അവകാശം തുടര്‍ന്നും നിലനിര്‍ത്തുമെന്നും ജോണ്‍സ് വ്യക്തമാക്കുന്നു.

ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് എക്കണോമിക് സോണിലൂടെ യുഎസ് കപ്പല്‍ നടത്തിയ നീക്കത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യ യുഎസിനെ കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. യുഎസ് നേവി ഇത്തരത്തിലുള്ള നീക്കങ്ങള്‍ സമീപവര്‍ഷങ്ങളിലായി ഇതിന് മുമ്പും നടത്തിയിരുന്നു. എന്നാല്‍ അവയൊന്നും ഇത്ര വിവാദമുണ്ടാക്കിയിരുന്നില്ല. പുതിയ നീക്കം നടന്നത് ഏപ്രില്‍ ഏഴിനായിരുന്നു.



Other News in this category



4malayalees Recommends