ഫൊറന്‍സിക് ലാബില്‍ നിന്ന് അസ്ഥി മാറ്റാന്‍ അനായാസം സാധിക്കില്ല, മൂന്നു നാലു കൊല്ലം ഒരാള്‍ തുനിഞ്ഞിറങ്ങിയാല്‍ ആവാം: ജീത്തു ജോസഫ്

ഫൊറന്‍സിക് ലാബില്‍ നിന്ന് അസ്ഥി മാറ്റാന്‍ അനായാസം സാധിക്കില്ല, മൂന്നു നാലു കൊല്ലം ഒരാള്‍ തുനിഞ്ഞിറങ്ങിയാല്‍ ആവാം: ജീത്തു ജോസഫ്
സൂപ്പര്‍ ഹിറ്റായ 'ദൃശ്യം 2'വിന്റെ തെലുങ്ക് റീമേക്ക് ഒരുക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. വെങ്കടേഷ് ആണ് തെലുങ്കില്‍ നായകനായെത്തുന്നത്. മീന, നദിയ മൊയ്തു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ദൃശ്യം 2വിലെ ചില രംഗങ്ങള്‍ യുക്തിക്കു നിരക്കുന്നതല്ലെന്ന് ആക്ഷേപമുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് ജീത്തു ജോസഫ് ഇപ്പോള്‍.

'ഫൊറന്‍സിക് ലാബില്‍ നിന്ന് അസ്ഥിയും മറ്റും മാറ്റാന്‍ സാധിക്കുമോയെന്നത് സിനിമ റിലീസായപ്പോള്‍ ചര്‍ച്ചയായിരുന്നു. അതുപോലെ ഒരാള്‍ക്ക് അനായാസം ചെയ്യാനാവില്ല എന്നതു ശരിയാണ്. എന്നാല്‍, മൂന്നു നാലു കൊല്ലം ഒരാള്‍ തുനിഞ്ഞിറങ്ങിയാല്‍ സംഭവിച്ചെന്നു വരും' എന്നാണ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ വ്യക്തമാക്കുന്നത്.

നൂറു ശതമാനം യുക്തി മാത്രം നോക്കി സിനിമ ചെയ്യാനാവില്ല. നാടകീയത ഉണ്ടെങ്കിലേ രസമാകൂ എന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. 2013ല്‍ 'ദൃശ്യം' ഇറങ്ങിയപ്പോള്‍ രണ്ടാം ഭാഗം ഇല്ലെന്നാണ് അന്ന് പറഞ്ഞത്. എന്നാല്‍, 2015 ആയപ്പോള്‍ മറ്റു പലരും ദൃശ്യത്തിന്റെ രണ്ടാം ഭാഗം എഴുതാന്‍ തുടങ്ങി.

അപ്പോഴാണ് അതെക്കുറിച്ചു ജീത്തുവിനു ചിന്തിച്ചു കൂടേയെന്നു നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ചോദിച്ചത്. അങ്ങനെ 4 വര്‍ഷം കൊണ്ടു രൂപപ്പെട്ടതാണ് ദൃശ്യം 2ന്റെ കഥ എന്നും ജീത്തു പറയുന്നു. ദൃശ്യം മൂന്നാം ഭാഗവും ഉണ്ടാവുമെന്ന് ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ക്ലൈമാക്‌സ് മാത്രമാണ് കൈയ്യില്‍ ഉള്ളതെന്നാണ് സംവിധായകന്‍ പറയുന്നത്.

Other News in this category



4malayalees Recommends