കാനഡയില്‍ പ്രസ് ക്ലബ്ബിന് പുതിയ നേതൃത്വം

കാനഡയില്‍ പ്രസ് ക്ലബ്ബിന് പുതിയ നേതൃത്വം
കാനഡയിലെ പത്രപ്രവര്‍ത്തകരെ ഒന്നിപ്പിച്ചു ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് പ്രസിഡണ്ട് സേതു വിദ്യാസാഗര്‍ന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു


ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക കാനഡ (ഐ.പി.സി.എന്‍ എ.) കാനഡ യുടെ 2021 വര്‍ഷത്തിലെ പ്രഥമ യോഗം മാര്‍ച്ച് 28 ഞായറാഴ്ച് കൂടി. പ്രസ്തുത യോഗത്തില്‍ IPCNA Canada യുടെ രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു


IPCNA Canadaയുടെ പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു:


പ്രസിഡണ്ട് സേതു വിദ്യാസാഗര്‍.


എംജി യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റേഴ്‌സ് ഇന്‍ ജേര്ണലിസത്തിനു ശേഷം ഇന്ത്യാവിഷനില്‍ സീനിയര്‍ എഡിറ്ററായി 2001 2006 കാലഘട്ടത്തില്‍ പ്രവര്‍ത്തി പരിചയം ഉള്ള സേതു 2007 മുതല്‍ കാനഡയിലെ മാധ്യമപ്രവര്‍ത്തന മേഖലയില്‍ സജീവ സാന്നിധ്യം ആണ്. ഇപ്പോള്‍ ATN ഇന്റര്‍നാഷണല്‍ ലിമിറ്റഡില്‍ എഡിറ്റര്‍ , ഏഷ്യാനെറ്റ് US വീക്കിലി റൗണ്ടപ് കാനഡ പ്രോഗ്രാമിങ് ഹെഡ് , SRA പ്രൊഡക്ഷന്‍സ് കാനഡയുടെ ക്രീയേറ്റീവ് ഹെഡ് എന്നീ പോസ്റ്റിഷന്‍സ് കൈകാര്യം ചെയ്യുന്നു. കൂടാതെ ഒട്ടനവധി കനേഡിയന്‍ സാംസ്‌കാരിക സംഘടനകളുടെ മീഡിയ മേഖലയില്‍ സേതു കര്‍മ്മനിരതനുമാണ്.


വൈസ് പ്രസിഡണ്ട് ഷിബു കിഴക്കേകുറ്റ്


ഇഷ്ടമാണോ എന്ന സൂപ്പര്‍ ഹിറ്റ് ആല്‍ബത്തിലെ ഗാനരചയിതാവും .അമ്മത്തൊട്ടില്‍ മൂവിയുടെ പ്രൊഡ്യൂസറും അതേ മൂവിയുടെ ഗാനരചയിതാവും .ഒട്ടനവധി ക്രിസ്തീയ ഭക്തിഗാനങ്ങള്‍ അദ്ദേഹത്തിന്റെ രചനയില്‍ ഇറങ്ങിയിട്ടുണ്ട്പഠന കാലം മുതല്‍ തന്നെ കലാ സാംസ്‌കാരിക രംഗങ്ങളില്‍ കഴിവും തികവും തെളിയിച്ചുട്ടുള്ള ഷിബു കിഴക്കേകുറ്റ്. നോര്‍ത്ത് അമേരിക്കയിലെ മാസപ്പുലരി എന്ന മാഗസിന്റെ എഡിറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.. മാനുഷിക മൂല്യങ്ങളെ എന്നും ഉയര്‍ത്തിപ്പിടിക്കുന്ന ഷിബു 24newslive.com എന്ന മീഡിയയുടെ ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടര്‍ മാണ് .അമ്മത്തൊട്ടില്‍ മൂവിയുടെ പ്രൊഡ്യൂസര്‍. എഴുത്തുകൂട്ടം നോര്‍ത്ത് അമേരിക്കന്‍ ഇപ്പോഴത്തെ വൈസ് പ്രസിഡണ്ട് (Knanaya Club Canada) ക്‌നാനായ ക്ലബ്ബ് കാനഡയുടെ പ്രസിഡണ്ട് . കനേഡിയന്‍ മലയാളി അസോസിയേഷന്‍ മുന്‍ വൈസ് പ്രസിഡണ്ട്. KCAC മുന്‍ പ്രസിഡണ്ട്. പ്രസ് ക്ലബ് കാനഡയിലെ മുന്‍ വൈസ് പ്രസിഡണ്ട്. KCAC മുന്‍ വൈസ് പ്രസിഡണ്ട് .വേള്‍ഡ് മലയാളി അസോസിയേഷന്‍ ചിക്കാഗോ ചാപ്റ്റര്‍ മുന്‍ പ്രസിഡണ്ട് എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മറ്റൊരു സവിശേഷത കൂടിയുണ്ട് കാനഡയില്‍ നിന്ന് എല്ലാ മുഖ്യധാരാ പത്രങ്ങളുടെയും റിപ്പോര്‍ട്ടര്‍ കൂടിയാണ് ഷിബു ഇപ്പോഴും.കാനഡയില്‍ നടക്കുന്ന എന്തെങ്കിലും പരിപാടികളുടെ വാര്‍ത്തകള്‍ക്ക് വേണ്ടി ഷിബുവിനെ സമീപിക്കാവുന്നതാണ്.


സെക്രട്ടറി കവിത കെ മേനോന്‍


2005 മുതല്‍ അവതാരക എന്ന നിലയില്‍ ദൃശ്യ മാധ്യമ രംഗത്തു അരങ്ങേറ്റം കുറിച്ചു (സൂര്യ ടിവി) പിന്നീട് കേരളത്തില്‍ എഫ് എം തരംഗം വന്നതോടെ ആദ്യ ബാച്ച് ആര്‍ ജെ കളില്‍ തന്നെ ഇടം നേടി കൂടെ പരിപാടികള്‍ക്ക് പ്രൊഡ്യൂസര്‍ ആയും പ്രവര്‍ത്തി പരിചയം നേടി തന്റെ (മലയാള മനോരമ റേഡിയോ മാംഗോ 91.9)


2013 എം എസ് ഡബ്ലിയു പൂര്‍ത്തിയാക്കി സ്‌കോളര്‍ഷിപ് ഒടെ എല്‍ എല്‍ എം ചെയ്യാന്‍ കാനഡ യിലെ ക്യൂന്‍സ് യൂണിവേഴ്‌സിറ്റി യില്‍ അവസരം ലഭിച്ചതോടെ കാനഡ യിലേക്ക് ചേക്കേറി. ഇപ്പൊള്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വര്‍ക്കര്‍ ആയി ജോലി ചെയ്യുമ്പോള്‍ അതിനൊപ്പം തന്നെ വിവിധ ചാനെല്‍ ലുകള്‍ക്ക് വേണ്ടി ന്യുസ് റിപ്പോര്‍ട്ടിങ് (മനോരമ ന്യൂസ് , ജി വി എന്‍ എന്‍ , ജനം ) മറ്റു നോര്‍ത്ത് അമേരിക്കന്‍ ചാനല്‍ ലു കള്‍ക്ക് വേണ്ടി വിനോദ പരിപാടികളും , താരങ്ങളെ അഭിമുഖം ചെയ്തും പരിചയം ( കോജികോ ടിവി, പ്രവാസി ചാനെല്‍ യുഎസ്എ, ഫോല്ലോ മി കാനഡ).


ട്രെഷറര്‍ ഉണ്ണി കൈനില


രണ്ടു പതിറ്റാണ്ടുകളായി കാനഡയിലെ മലയാളികള്‍ക്കിടയിലെ കലാ സാംസ്‌കാരിക സാമൂഹിക രംഗത്ത് പ്രവര്‍ത്തന നിരതനായിട്ടുള്ള വ്യക്തിയാണ് ഉണ്ണി കൈനില. വിവര സാങ്കേതിക രംഗത്ത് ജോലി ചെയ്യുന്ന ഉണ്ണിയുടെ മലയാള ഭാഷയോടും സംസ്‌കാരത്തോടുമുള്ള പ്രതിപത്തി അഭിമുഖം, അവതരണം, സ്‌ക്രിപ്റ്റ് റൈറ്റിംഗ് എന്നീ മേഖലകളിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തികളിലും പ്രതിഫലിക്കുന്നു.


എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍:


ബിജു കാട്ടാത്തറ


1990 കളുടെ തുടക്കത്തില്‍ ടൊറന്റോയിലെത്തിയ ബിജു കാനഡയിലും അമേരിക്കയിലുമുള്ള നിരവധി കലാ, കായിക, സാംസ്‌കാരിക, കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളില്‍ പ്രമുഖ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തില്‍ ഉള്ള ആളാണ്. വടക്കേ അമേരിക്കയിലുടനീളം ഗുണനിലവാരമുള്ള സ്റ്റേജ് ഷോകളും ചലച്ചിത്ര അവാര്‍ഡുകളുംസംഘടിപ്പിക്കുന്ന മാളു എന്റര്‍ടൈന്‍മെന്റ് ഗ്രൂപ്പ് (എംഇജി) ന്റെ പ്രസിഡണ്ട് ആയ ബിജു നോര്‍ത്ത് അമേരിക്കയിലും ഇന്ത്യയിലുമുള്ള പ്രമുഖ മാദ്യമങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളീ അംബ്രല്ലാ അസോസിയേഷന്‍ ആയ ഫോമയുടെ റീജിയണല്‍ വൈസ് പ്രസിഡന്റ് കൂടിയാണ് ബിജു കാട്ടാത്തറ


ഷിബു കിഴക്കേകുറ്റ്



പഠന കാലം മുതല്‍ തന്നെ കലാ സാംസ്‌കാരിക രംഗങ്ങളില്‍ കഴിവും തികവും തെളിയിച്ചുട്ടുള്ള ഷിബു കിഴക്കേകുറ്റ്. ഒരു നല്ല എഴുത്തുകാരനും ഗാനരചയിതാവുമൊക്കെയാണ്. നോര്‍ത്ത് അമേരിക്കയിലെ മാസപ്പുലരി എന്ന മാഗസിന്റെ എഡിറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.. മാനുഷിക മൂല്യങ്ങളെ എന്നും ഉയര്‍ത്തിപ്പിടിക്കുന്ന ഷിബു 24newslive.com എന്ന മീഡിയയുടെ ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടര്‍ മാണ് .അമ്മത്തൊട്ടില്‍ മൂവിയുടെ പ്രൊഡ്യൂസര്‍. എഴുത്തുകൂട്ടം നോര്‍ത്ത് അമേരിക്കന്‍ ഇപ്പോഴത്തെ വൈസ് പ്രസിഡണ്ട് (Knanaya Club Canada) ക്‌നാനായ ക്ലബ്ബ് കാനഡയുടെ പ്രസിഡണ്ട് . കനേഡിയന്‍ മലയാളി അസോസിയേഷന്‍ മുന്‍ വൈസ് പ്രസിഡണ്ട്. KCAC മുന്‍ പ്രസിഡണ്ട്. പ്രസ് ക്ലബ് കാനഡയിലെ മുന്‍ വൈസ് പ്രസിഡണ്ട്. വേള്‍ഡ് മലയാളി അസോസിയേഷന്‍ ചിക്കാഗോ ചാപ്റ്റര്‍ മുന്‍ പ്രസിഡണ്ട് എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്


എസ്.എല്‍. ആനന്ദ്


മാതൃഭൂമി പ്രസിദ്ധീകരണങ്ങളിലൂടെ ഫോട്ടോഗ്രാഫി ജീവിതം ആരംഭിച്ച എസ് എല്‍ ആനന്ദ് രണ്ടു ദശാബ്ദമായി മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നു .വെഡിങ് potrrait ഫാഷന്‍ എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട് . കൊഡാക് ബെറ്റെര്‍ഫോട്ടോഗ്രാഫി മാഗസിന്‍ ഏര്‍പ്പെടുത്തിയ വെഡിങ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ കരസ്ഥമാക്കിയിട്ടുണ്ട് .കൂടാതെ നാഷണല്‍ ജോഗ്രഫിക് മാസിക യുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുമുണ്ട് .നോര്‍ത്ത് അമേരിക്ക ,ദുബായ് ,ഇന്ത്യ എന്നിവിടങ്ങളില്‍ സജീവമായി ഫോട്ടോഗ്രാഫി രംഗത്തുണ്ട്


നിര്‍മ്മല തോമസ്


ജനിച്ചു വളര്‍ന്നത് എറണാകുളത്തിനടുത്ത് കളമശ്ശേരിയില്‍. ഇപ്പോള്‍ കാനഡയില്‍ കുടുംബ സമേതം താമസിക്കുന്നു. സ്‌ക്കുള്‍ വിദ്യാഭ്യാസ കാലത്ത് കഥകള്‍ എഴുതിയിരുന്നു. 2001 മുതല്‍ വീണ്ടും ആനുകാലികങ്ങളില്‍ കഥകള്‍ പ്രസിദ്ധീകരിക്കുന്നു. കാനഡയില്‍ ഐ.ടി. പഠനം നടത്തിയ നിര്‍മ്മല ഇപ്പോള്‍ പ്രോജക്ട് മാനേജരായി ജോലി ചെയ്യുന്നു. പ്രഥമ കഥസമാഹാരം, 'ആദ്യത്തെ പത്ത്' പോഞ്ഞിക്കര റാഫി പ്രത്യേക പുരസ്‌ക്കാരം നേടി. 2002ലെ തകഴി പുരസ്‌ക്കാരം, അങ്കണം സാഹിത്യ അവാര്ഡ്, നോര്ക്ക പ്രവാസി പുരസ്‌ക്കാരം, ഉത്സവ് കഥ പുരസ്‌കാരം, ലാന കഥ അവാര്ഡ് എന്നിവ കിട്ടിയിട്ടുണ്ട്. 'ചില തീരുമാനങ്ങള്' എന്ന കഥ ശ്യാമപ്രസാദ തന്റെ 'ഇംഗ്ലീഷ്' എന്ന ചലച്ചിത്രത്തിനു ആധാരമാക്കി.


പുതിയ ഭാരവാഹികളെ യോഗം അഭിനന്ദിച്ചു. ഈ മേഖലയില്‍ കഴിവും പരിചയ സമ്പത്തും നിറഞ്ഞ ഒട്ടനവധി വ്യക്തികള്‍ പങ്കാളികളായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക കാനഡ (ഐ.പി.സി.ന്‍.എ.സി) കര്‍മ്മ നിരതമായ വരും വര്‍ഷങ്ങളില്‍ ഒരു പാട് മുന്നോട്ടു പോകാനാകട്ടെ എന്ന് ഷിബു കിഴക്കേകുറ്റ് പ്രത്യാശ പ്രകടിപ്പിച്ചു. യോഗത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും ബിജു നന്ദി അറിയിച്ചു


ഷിബു കിഴക്കേകുറ്റ്


Other News in this category



4malayalees Recommends