യുഎസിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയോളം പ്രാധാന്യം മറ്റൊരു രാജ്യത്തിനുമില്ലെന്ന് പ്രമുഖ തിങ്ക് ടാങ്ക്; ചൈനയ്ക്ക് ബദലായി യുഎസ് കാണുന്നത് ഇന്ത്യയെ; ടെക്‌നിക്കല്‍ പ്രഫഷണലുകളേറെ ഉള്ള രാജ്യമായ ഇന്ത്യയുമായി യുഎസിന് അടുത്ത ബന്ധമെന്ന് ഐടിഐഎഫ്

യുഎസിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയോളം പ്രാധാന്യം മറ്റൊരു രാജ്യത്തിനുമില്ലെന്ന് പ്രമുഖ തിങ്ക് ടാങ്ക്; ചൈനയ്ക്ക് ബദലായി യുഎസ് കാണുന്നത് ഇന്ത്യയെ; ടെക്‌നിക്കല്‍ പ്രഫഷണലുകളേറെ ഉള്ള രാജ്യമായ ഇന്ത്യയുമായി യുഎസിന് അടുത്ത ബന്ധമെന്ന് ഐടിഐഎഫ്

യുഎസിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയോളം പ്രാധാന്യം മറ്റൊരു രാജ്യത്തിനുമില്ലെന്ന് വ്യക്തമാക്കി രാജ്യത്തെ പ്രമുഖ തിങ്ക് ടാങ്കായ ദി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍ (ഐടിഐഎഫ്) രംഗത്തെത്തി. എല്ലാ രംഗത്തും ലോകത്തിന് തന്നെ ഭീഷണിയായി വളര്‍ന്ന് കൊണ്ടിരിക്കുന്ന ചൈനയ്ക്ക് ബദലായി ഇന്ത്യയെ വളര്‍ത്തിക്കൊണ്ടു വരാനുളള യുഎസിന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള സൂചനയും ഐടിഐഎഫ് ഉയര്‍ത്തിക്കാട്ടുന്നുണ്ട്.


വളരെയധികം കഴിവുകളുള്ള ടെക്‌നിക്കല്‍ പ്രഫഷണലുകളുള്ള രാജ്യമാണ് ഇന്ത്യയെന്നതിന് പുറമെ യുഎസിന് ഇന്ത്യയുമായി വളരെ ശക്തമായതും സാസ്‌കാരിക പരമായതുമായ ബന്ധങ്ങളുണ്ടെന്നതുമാണ് ഇന്ത്യയുമായുള്ള വിനിമയങ്ങള്‍ക്ക് യുഎസ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും ഈ തിങ്ക് ടാങ്ക് വിശദീകരിക്കുന്നു. ഇതിനാലാണ് ചൈനയ്ക്ക് ബദലായി വളര്‍ത്തിക്കൊണ്ടു വരുന്നതിന് മറ്റേത് രാജ്യത്തേക്കാളും ഇന്ത്യയ്ക്ക് യുഎസ് മുന്‍ഗണനയേകുന്നതെന്നും ഐടിഐഎഫ് വിശദീകരിക്കുന്നു.

എന്നാല്‍ ഇന്ത്യയെ പ്രധാനപ്പെട്ട് ഐടി സര്‍വീസ് പ്രൊവൈഡറായി പരിഗണിക്കുമ്പോള്‍ നിരവധി പ്രശ്‌നങ്ങള്‍ യുഎസിന് അഭിമുഖീകരിക്കേണ്ടി വരുന്നുവെന്നും ഐടിഐഎഫ് വെളിപ്പെടുത്തുന്നു. അതായത് ഇന്റലക്ചല്‍ പ്രോപ്പര്‍ട്ടി, ഡാറ്റാ ഗവേണന്‍സ്, താരിഫുകള്‍, ലോക്കല്‍ കണ്ടന്റ് റിക്വയര്‍മെന്റുകള്‍, അല്ലെങ്കില്‍ വ്യക്തികളുടെ സ്വകാര്യത തുടങ്ങിയവ ഇത്തരം പ്രശ്‌നങ്ങളില്‍ ചിലതാണെന്നും ഐടിഐഎഫ് വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends