ഒന്റാറിയോ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിന്റെ ഏപ്രില്‍ 13ലെ ഡ്രോയിലൂടെ 528 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇന്‍വിറ്റേഷന്‍; ഇവര്‍ക്ക് നിശ്ചിത ആറ് ഒക്യുപേഷനുകളിലൊന്നില്‍ പ്രവൃത്തി പരിചയമുണ്ടായിരിക്കണം

ഒന്റാറിയോ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിന്റെ ഏപ്രില്‍ 13ലെ ഡ്രോയിലൂടെ 528 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്കാണ്  ഇന്‍വിറ്റേഷന്‍; ഇവര്‍ക്ക് നിശ്ചിത ആറ് ഒക്യുപേഷനുകളിലൊന്നില്‍ പ്രവൃത്തി പരിചയമുണ്ടായിരിക്കണം
ഒന്റാറിയോ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിന്റെ അഥവാ ഒന്റാറിയോ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിന്റെ ഏറ്റവും പുതിയ ഡ്രോ ഏപ്രില്‍ 13ന് നടന്നു. ഇതിലൂടെ 528 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇന്‍വിറ്റേഷനുകള്‍ ലഭിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇവര്‍ക്ക് പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി അപേക്ഷിക്കാന്‍ സാധിക്കും. ഒന്റാറിയോയിലെ എക്‌സ്പ്രസ് എന്‍ട്രി ഹ്യൂമന്‍ കാപിറ്റല്‍ സ്ട്രീമിനായി അര്‍ഹതയുള്ളവര്‍ക്കാണ് ഇന്‍വിറ്റേഷന്‍ ലഭിച്ചിരിക്കുന്നത്. എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റത്തില്‍ പ്രൊഫൈലുള്ള ഇവര്‍ക്ക് 456നും 467നും ഇടയിലുള്ള കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം സ്‌കോറും നിര്‍ബന്ധമാണ്.

ഇതിന് പുറമെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് മാനേജേര്‍സ് (എന്‍ഒസി 0213), കമ്പ്യൂട്ടര്‍ എന്‍ജിനീയേര്‍സ് (എന്‍ഒസി2147), ഡാറ്റാബേസ് അനലിസ്റ്റ്‌സ് ആന്‍ഡ് ഡാറ്റ അഡ്മിനിസ്‌ട്രേറ്റേര്‍സ്( എന്‍ഒസി 2172),സോഫ്റ്റ് വെയര്‍ എന്‍ജിനീയേര്‍സ് ആന്‍ഡ് ഡിസൈനേര്‍സ് (എന്‍ഒസി 2173), കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആന്‍ഡ് ഇന്ററാക്ടീവ് മീഡിയ ഡെവലപേര്‍സ് (എന്‍ഒസി 2147), വെബ് ഡിസൈനേര്‍സ് ആന്‍ഡ് ഡെവലപേര്‍സ് (എന്‍ഒസി 2175) എന്നീ ആറ് ഒക്യുപേഷനുകളില്‍ ഒന്നില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇന്‍വിറ്റേഷന്‍ ലഭിച്ചിരിക്കുന്നത്.

ഈ ഒക്യുപേഷനുകളിലൊന്നില്‍ പ്രവൃത്തി പരിചയമുണ്ടെന്ന് തെളിയിക്കാന്‍ സാധിക്കാത്ത ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷകള്‍ നിരസിക്കപ്പെടുമെന്നാണ് ഒന്റാറിയോ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിന്റെ വെബ് പേജ് പറയുന്നത്. കൂടാതെ വിദേശ വിദ്യാഭ്യാസം നേടിയ ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും എഡ്യുക്കേഷനല്‍ ക്രെഡന്‍ഷ്യല്‍ അസെസ്‌മെന്റ് സബ്മിറ്റ് ചെയ്യണം. ഇതിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ നേടിയിരിക്കുന്ന വിദേശ വിദ്യാഭ്യാസം കനേഡിയന്‍ ബാച്ചിലേര്‍സ് ഡിഗ്രിക്ക് തുല്യമാണോ അല്ലെങ്കില്‍ അതിന് മുകളിലാണോ എന്ന് വെരിഫൈ ചെയ്യാന്‍ ഒന്റാറിയോക്ക് സാധിക്കും.


Other News in this category



4malayalees Recommends