അഴിമതി ; സൗദിയില്‍ അഭ്യന്തര മന്ത്രാലയത്തിലേത് ഉള്‍പ്പെടെയുള്ള നൂറ്റി എഴുപതിലധികം ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു

അഴിമതി ; സൗദിയില്‍ അഭ്യന്തര മന്ത്രാലയത്തിലേത് ഉള്‍പ്പെടെയുള്ള നൂറ്റി എഴുപതിലധികം ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു
അഴിമതി കേസില്‍ സൗദിയിലെ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി. അഭ്യന്തര മന്ത്രാലയത്തിലേത് ഉള്‍പ്പെടെയുള്ള നൂറ്റി എഴുപതിലധികം ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞമാസം അറസ്റ്റ് ചെയ്തത്. അഴിമതി വിരുദ്ധ സമിതിയുടെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ്.

എന്നാല്‍ സൗദി കണ്‍ട്രോള്‍ ആന്റ് ആന്റി കറപ്ഷന്‍ കമ്മീഷനാണ് നടപടി കൈകൊണ്ടത്. അഴിമതി, അധികാര ദുര്‍വിനിയോഗം, കൈക്കൂലി, വ്യാജ രേഖ നിര്‍മ്മാണം തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്. എഴുന്നൂറ് പേരെ ചോദ്യം ചെയ്ത് അന്വേഷണ വിധേയമാക്കിയതില്‍ 176 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പിടിയിലായവരില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടും. ആഭ്യന്തര മന്ത്രാലയം, നാഷണല്‍ ഗാര്‍ഡ്, ആരോഗ്യ, ധന മന്ത്രാലയം, നീതിന്യായ മന്ത്രാലയം, മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയം, പാര്‍പ്പിട മന്ത്രാലയം.വിദ്യാഭ്യാസ, ഗതാഗത മന്ത്രാലയം, മീഡിയ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം, തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്.

Other News in this category



4malayalees Recommends