യുഎസില്‍ മേയ് അവസാനത്തോടെ പ്രതീക്ഷിക്കുന്നതിനേക്കാള്‍ പത്ത് ശതമാനത്തിലധികം കോവിഡ് വാക്‌സിനുകള്‍ വിതരണം ചെയ്യുമെന്ന് ഫൈസര്‍; ജൂലൈ അവസാനത്തോടെ 300 മില്യണ്‍ ഡോസുകള്‍ കൂടി വിതരണം ചെയ്യുമെന്ന് കമ്പനി

യുഎസില്‍ മേയ് അവസാനത്തോടെ പ്രതീക്ഷിക്കുന്നതിനേക്കാള്‍ പത്ത് ശതമാനത്തിലധികം കോവിഡ് വാക്‌സിനുകള്‍ വിതരണം ചെയ്യുമെന്ന് ഫൈസര്‍;  ജൂലൈ അവസാനത്തോടെ 300 മില്യണ്‍ ഡോസുകള്‍ കൂടി വിതരണം ചെയ്യുമെന്ന് കമ്പനി

യുഎസില്‍ മേയ് അവസാനത്തോടെ പ്രതീക്ഷിക്കുന്നതിനേക്കാള്‍ പത്ത് ശതമാനത്തിലധികം കോവിഡ് വാക്‌സിനുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് വെളിപ്പെടുത്തി ഫൈസര്‍ രംഗത്തെത്തി. ഫൈസര്‍ സിഇഒ ആയ ആല്‍ബര്‍ട്ട് ബൗര്‍ലയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ മേയ് അവസാനത്തോടെ ഫൈസര്‍ യുഎസില്‍ വിതരണം ചെയ്യുന്നത് 220 മില്യണ്‍ വാക്‌സിന്‍ ഡോസുകളായിരിക്കും. ജൂലൈ അവസാനത്തോടെ 300 മില്യണ്‍ ഡോസുകള്‍ കൂടി വിതരണം ചെയ്യാന്‍ സാധിക്കുമെന്നും ബൗര്‍ല പറയുന്നത്.


ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ കോവിഡ് 19 വാക്‌സിന്‍ യുഎസില്‍ വിതരണം ചെയ്യുന്നതിന് യുഎസ് ഹെല്‍ത്ത് അഥോറിറ്റികള്‍ താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തി ഒരു ദിവസം തികയുന്നതിന് മുമ്പാണ് പുതിയെ വെളിപ്പെടുത്തലുമായി ഫൈസര്‍ രംഗത്തെത്തിയിരിക്കുന്നത്. ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ച 18നും 48നും ഇടയില്‍ പ്രായമുള്ള ആറ് സ്ത്രീകളില്‍ രക്തം കട്ട പിടിക്കുകയും ഇതിലൊരാള്‍ മരിക്കുകയും മറ്റൊരാള്‍ ഗുരുതരാവസ്ഥയിലാവുകയും ചെയ്തതിനെ തുടര്‍ന്നാണ് ഈ വാക്‌സിന്‍ നല്‍കുന്നത് നിര്‍ത്തി വച്ചിരിക്കുന്നത്.

വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ഇത്തരം നിരവധി തിരിച്ചടികള്‍ നേരിടേണ്ടി വന്നെങ്കിലും രാജ്യത്തെ വാക്‌സിനേഷന്‍ പദ്ധതിക്ക് മേല്‍ ഇത് കടുത്ത ആഘാതമൊന്നുമുണ്ടാക്കിയിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. നിലവില്‍ രാജ്യത്തെ മുതിര്‍ന്നവരില്‍ ഏതാണ്ട് പകുതിയോളം പേര്‍ക്കും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചിട്ടുണ്ട്. ഫൈസര്‍, മോഡേണ വാക്‌സിന്‍ പര്യാപ്തമായ തോതിലുണ്ടെന്ന് വെളിപ്പെടുത്തി പ്രസിഡന്റ് ജോ ബൈഡന്റെ കോവിഡ് 19 റെസ്‌പോണ്‍സ് കോ ഓഡിനേറ്ററായ ജെഫ് സിന്റ്‌സ് പറയുന്നത്.

Other News in this category



4malayalees Recommends