ആല്‍ബര്‍ട്ട ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിന്റെ ഏപ്രില്‍ ആറിലെ ഡ്രോയില്‍ 200 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇന്‍വിറ്റേഷനുകള്‍; ചുരുങ്ങിയ സിആര്‍എസ് സ്‌കോര്‍ 302; ഈ വര്‍ഷം എഐഎന്‍പിയിലൂടെ മൊത്തം ഇന്‍വിറ്റേഷന്‍ ലഭിച്ചത് 1209 പേര്‍ക്ക്

ആല്‍ബര്‍ട്ട ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിന്റെ ഏപ്രില്‍ ആറിലെ ഡ്രോയില്‍ 200 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇന്‍വിറ്റേഷനുകള്‍; ചുരുങ്ങിയ സിആര്‍എസ് സ്‌കോര്‍ 302;  ഈ വര്‍ഷം എഐഎന്‍പിയിലൂടെ മൊത്തം ഇന്‍വിറ്റേഷന്‍ ലഭിച്ചത് 1209  പേര്‍ക്ക്

ആല്‍ബര്‍ട്ട ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിന്റെ (എഐഎന്‍പി) ഏറ്റവും പുതിയ ഡ്രോ ഏപ്രില്‍ ആറിന് നടന്നു. ഇതിലൂടെ പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി അപേക്ഷിക്കുന്നതിനായി 200 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇന്‍വിറ്റേഷനുകള്‍ നല്‍കിയിരിക്കുന്നത്. ഏറ്റവും ചുരുങ്ങിയത് 302 കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം സ്‌കോറുകള്‍ നേടിയവര്‍ക്കാണ് ഇന്‍വിറ്റേഷനുകള്‍ നല്‍കിയിരിക്കുന്നത്. ഇതോടെ എഐഎന്‍പി ഈ വര്‍ഷം ആല്‍ബര്‍ട്ട എക്‌സ്പ്രസ് എന്‍ട്രി സ്ട്രീമിലേക്ക് അപേക്ഷ നല്‍കാന്‍ ഇന്‍വിറ്റേഷനുകള്‍ നല്‍കിയിരിക്കുന്നത് മൊത്തം 1209 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്കാണ്.


ഇതിന് മുമ്പത്തെ രണ്ട് ഡ്രോകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും പുതിയ ഡ്രോയില്‍ ആവശ്യമായ സിആര്‍െസ് സ്‌കോറില്‍ ഒരു പോയിന്റിലധികം വര്‍ധനവുണ്ടായാണ് അത് 302 ലെത്തിയിരിക്കുന്നത്. ആല്‍ബര്‍ട്ടയുടെ പുതിയ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം ഡ്രോയിലേക്ക് ക്ഷണം ലഭിക്കുന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റത്തില്‍ ഒരു പ്രൊഫൈല്‍ നിര്‍ബന്ധമാണ്.

ആല്‍ബര്‍ട്ട എക്‌സ്പ്രസ് എന്‍ട്രി സ്ട്രീം എന്ന പിഎന്‍പി ആല്‍ബര്‍ട്ടയുമായി ശക്തമായ ബന്ധമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അല്ലെങ്കില്‍ പ്രവിശ്യയിലെ സര്‍ക്കാരിന്റെ സാമ്പത്തിക വികസന പ്രവര്‍ത്തനങ്ങളെയും വൈവിധ്യ വല്‍ക്കരണ മുന്‍ഗണനകളെയും പിന്തുണക്കാന്‍ കഴിയുന്നവരെ ലക്ഷ്യം വച്ചാണ് ഈ പിഎന്‍പി സജ്ജമാക്കിയിരിക്കുന്നത്.കൊറോണക്കിടെ ആല്‍ബര്‍ട്ടയില്‍ നേരത്തെ തന്നെ ഉള്ളവരും ജോലി ചെയ്യുന്നവരുമായവരെ മാത്രമാണ് പിഎന്‍പിയിലേക്ക് ആല്‍ബര്‍ട്ട പരിഗണിച്ച് വരുന്നത്. ഇതിന് പുറമെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ഒക്യുപേഷനില്‍ പ്രവൃത്തി പരിചയവും നിര്‍ബന്ധമാണ്. എഐഎന്‍പി ലിസ്റ്റ് ചെയ്തിരിക്കുന്ന ചില ഒക്യുപേഷനുകളെ മാത്രമാണ് ഇതിനായി പരിഗണിക്കുന്നത്.

Other News in this category



4malayalees Recommends