യുഎസില്‍ കോവിഡ് 19 വാക്‌സിന്‍ നല്‍കിയ ഏതാണ്ട് 5800 പേര്‍ക്ക് വീണ്ടും കോവിഡ് ബാധിച്ചു;ബ്രേക്ക്ത്രൂ കേസുകള്‍ പെരുകുന്നതിനാല്‍ പൂര്‍ണമായി വാക്‌സിനെടുത്തവരും മാസ്‌ക് ധരിക്കലും സാമൂഹിക അകല നിയമങ്ങള്‍ പാലിക്കലും തുടരണമെന്ന് മുന്നറിയിപ്പ്

യുഎസില്‍ കോവിഡ് 19 വാക്‌സിന്‍ നല്‍കിയ ഏതാണ്ട് 5800 പേര്‍ക്ക് വീണ്ടും കോവിഡ് ബാധിച്ചു;ബ്രേക്ക്ത്രൂ കേസുകള്‍ പെരുകുന്നതിനാല്‍ പൂര്‍ണമായി വാക്‌സിനെടുത്തവരും മാസ്‌ക് ധരിക്കലും സാമൂഹിക അകല നിയമങ്ങള്‍ പാലിക്കലും തുടരണമെന്ന് മുന്നറിയിപ്പ്

യുഎസില്‍ കോവിഡ് 19 വാക്‌സിന്‍ നല്‍കിയ ഏതാണ്ട് 5800 പേര്‍ക്ക് വീണ്ടും കോവിഡ് ബാധിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (സിഡിസി) രംഗത്തെത്തി.ഇത്തരത്തില്‍ വാക്‌സിനെടുത്തവരിലുണ്ടാകുന്ന കോവിഡ് രോഗബാധയെ വാക്‌സിന്‍ ബ്രേക്ക്ത്രൂ കേസുകള്‍ എന്നാണ് വിളിക്കുന്നത്. പൂര്‍ണമായും വാക്‌സിനേഷന് വിധേയമായവരില്‍ ഒരു ശതമാനത്തില്‍ കുറവ് പേര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ കോവിഡ് പിടിപെടുന്നതെന്നാണ് സിഡിസി പറയുന്നത്.


ഇത്തരത്തിലുണ്ടായിരിക്കുന്ന ഏതാണ്ട് 5800 ബ്രേക്ക്ത്രൂ കേസുകളില്‍ ചിലര്‍ക്ക് രോഗം ഗുരുതരമായിട്ടുണ്ടെന്നും ഇവരില്‍ 74 പേര്‍ മരിച്ചുവെന്നും സിഡിസി വെളിപ്പെടുത്തുന്നു. ഇത്തരത്തില്‍ ബ്രേക്ക് ത്രൂ രോഗബാധയേറ്റവരില്‍ ഏഴ് ശതമാനം പേര്‍ക്ക് അല്ലെങ്കില്‍ 396 പേര്‍ക്ക് ആശുപത്രി ചികിത്സിലൂടെയാണ് കോവിഡില്‍ നിന്നും മുക്തരാകാന്‍ സാധിച്ചിരിക്കുന്നത്. ഇതിനാല്‍ അര്‍ഹരായവരെല്ലാം സാധ്യമായ വേഗത്തില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്നും പൂര്‍ണമായി വാക്‌സിന്‍ ലഭിച്ചവരും മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, തുടങ്ങിയ മുന്‍കരുതലുകളെടുക്കണമെന്നും സിഡിസി മുന്നറിയിപ്പേകുന്നു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് പിടിപെട്ടവരും ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടായതുമായി രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും യുഎസിന് ഇനിയും മോചനം ലഭിച്ചില്ലെന്നിരിക്കേയാണ് വാക്‌സിനെടുത്തവര്‍ക്ക് പോലും രാജ്യത്ത് വീണ്ടും കോവിഡ് പിടിപെടുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കോവിഡിനെ രാജ്യത്ത് നിന്നും തൂത്തെറിയുന്നതിനാണ് താന്‍ വര്‍ധിച്ച മുന്‍ഗണന നല്‍കുന്നതെന്ന ഉറക്കെ പ്രഖ്യാപിച്ച് അതിനായി വാക്‌സിനേഷന്‍ അടക്കമുള്ള നടപടികള്‍ ത്വരിതപ്പെടുത്തി പ്രസിഡന്റ് ജോയ് ബൈഡന്‍ മുന്നോട്ട് പോകുകയുമാണ്.

Other News in this category



4malayalees Recommends