വാക്‌സിനെടുക്കാത്ത പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി യു.എ.ഇ

വാക്‌സിനെടുക്കാത്ത പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി യു.എ.ഇ
വാക്‌സിനെടുക്കാത്ത പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി യു.എ.ഇ. ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിനെടുക്കാത്ത 16 വയസിന് മുകളിലുള്ളവര്‍ക്ക് സഞ്ചാര നിയന്ത്രണം ഉള്‍പ്പെടെ ഏര്‍പെടുത്താനാണ് യു.എ.ഇ ഒരുങ്ങുന്നത്. ഇവര്‍ക്കുള്ള സേവനങ്ങള്‍ നിര്‍ത്തിവെക്കുന്നതും ആലോചനയിലുണ്ട്. വാക്‌സിനെടുക്കാത്തവര്‍ക്ക് ചില മേഖലകളിലേക്ക് പ്രവേശനം വിലക്കുന്നതും പരിഗണിക്കുന്നുണ്ട്. വാക്‌സിനെടുക്കാത്തവര്‍ മറ്റുള്ളവരുടെ ജീവന് ഭീഷണിയുണ്ടാക്കുന്നുവെന്നും എത്രയും വേഗം തൊട്ടടുത്ത വാക്‌സിന്‍ കേന്ദ്രത്തിലെത്തി കുത്തിവെപ്പെടുക്കണമെന്നും ദുരന്ത നിവാരണ സമിതി അറിയിച്ചു.

Other News in this category4malayalees Recommends