യുഎസില്‍ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ കോവിഡ് 19 വാക്‌സിന്‍ നല്‍കല്‍ പുനരാരംഭിക്കാന്‍ അനുമതി; രക്തം കട്ട പിടിക്കുന്ന പ്രശ്‌നമുണ്ടായതിനെ തുടര്‍ന്ന് വിതരണം നിര്‍ത്തി വച്ചെങ്കിലും വാക്‌സിന് ഗുണവശങ്ങളേറെയെന്ന് തിരിച്ചറിഞ്ഞ് അധികൃതര്‍

യുഎസില്‍ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ കോവിഡ് 19 വാക്‌സിന്‍ നല്‍കല്‍ പുനരാരംഭിക്കാന്‍ അനുമതി;  രക്തം കട്ട പിടിക്കുന്ന പ്രശ്‌നമുണ്ടായതിനെ തുടര്‍ന്ന് വിതരണം നിര്‍ത്തി വച്ചെങ്കിലും വാക്‌സിന് ഗുണവശങ്ങളേറെയെന്ന് തിരിച്ചറിഞ്ഞ് അധികൃതര്‍
യുഎസില്‍ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ കോവിഡ് 19 വാക്‌സിന്‍ വിതരണം പുനരാരംഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ വാക്‌സിന്‍ നല്‍കിയ അപൂര്‍വം ചിലരില്‍ രക്തം കട്ട പിടിക്കുന്ന പ്രശ്‌നമുണ്ടായതിനെ തുടര്‍ന്ന് ഈ വാക്‌സിന്‍ നല്‍കുന്നത് കഴിഞ്ഞ 11 ദിവസങ്ങളായി ദി ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) നിര്‍ത്തി വച്ചിരുന്നു. തുടര്‍ന്ന് എഫ്ഡിഎയും സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷനും (സിഡിസി) പ്രസ്തുത വാക്‌സിന്റെ ഗുണഫലങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് നിര്‍ണയിച്ചതിനെ തുടര്‍ന്നാണ് വാക്‌സിന്‍ വീണ്ടും പൊതുജനങ്ങള്‍ക്കായി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച എട്ട് മില്യണ്‍ പേരില്‍ വെറും 15 പേര്‍ക്ക് രക്തം കട്ട പിടിക്കല്‍ പ്രശ്‌നമുണ്ടാവുകയും അവരില്‍ മൂന്ന് പേര്‍ മരിക്കുകയുമായിരുന്നു. തുടര്‍ന്നാണ് വാക്‌സിന്‍ വിതരണം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നത്. ഇത് സംബന്ധിച്ച അന്വേഷണത്തിന് ശേഷം എഫ്ഡിഎയും സിഡിസിയും വെള്ളിയാഴ്ച സംയുക്തമായി നടത്തിയ പത്ര സമ്മേളനത്തിലാണ് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ കോവിഡ് 19 വാക്‌സിന്‍ വിതരണം പുനരാരംഭിക്കാന്‍ അനുവാദം നല്‍കുന്ന കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ വാക്‌സിന് ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ദോഷത്തേക്കാള്‍ ഏറെ ഗുണങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞ ആത്മവിശ്വാസത്തിലാണിത് 18 വയസും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് വീണ്ടും നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് എഫ്ഡിഎ ആക്ടിംഗ് കമ്മീഷണറായ ഡോ. ജാനെറ്റ് വുഡ് കോക്ക് വിശദീകരിച്ചിരിക്കുന്നത്. ഇത് പ്രകാരം ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ കോവിഡ് 19 വാക്‌സിന്‍ ഇന്ന് രാവിലെ മുതല്‍ തന്നെ ലഭ്യമാക്കാന്‍ തുടങ്ങുമെന്നും കോക്ക് ഉറപ്പേകുന്നു.

Other News in this category



4malayalees Recommends