നോര്‍ത്ത് ഹെംസ്റ്റഡ് ഇന്ത്യന്‍ മലയാളി അസോസിയേഷന് പുതിയ നേതൃനിര

നോര്‍ത്ത് ഹെംസ്റ്റഡ് ഇന്ത്യന്‍ മലയാളി അസോസിയേഷന് പുതിയ നേതൃനിര
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഹെംസ്റ്റെഡ് മലയാളി ഇന്ത്യന്‍ അസോസിയേഷന്റെ 2021 22 കാലയളവിലേക്കുള്ള ഭാരവാഹികളെ 2021 ഏപ്രില്‍ 11 ന് ഞായറാഴ്ച നടന്ന ജനറല്‍ബോഡി യോഗത്തില്‍ തെരഞ്ഞെടുത്തു. കോവിഡ് 19 മഹാമാരി നിലനില്‍ക്കുന്നതിനാല്‍ മാനദണ്ഡങ്ങള്‍ പാലിച്ച് സൂമില്‍കൂടിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.


കളത്തില്‍ വര്‍ഗീസ് (ചെയര്‍മാന്‍), ഡിന്‍സില്‍ ജോര്‍ജ് (പ്രസിഡന്റ്), ജോര്‍ജ് പറമ്പില്‍ (വൈസ് പ്രസിഡന്റ്), ബോബി മാത്യൂസ് (സെക്രട്ടറി), ഫിലിപ്പോസ് ജോസഫ് (ട്രഷറര്‍), സലോമി തോമസ് (ജോയിന്റ് സെക്രട്ടറി), സജി മാത്യൂസ് (ജോയിന്റ് ട്രഷറര്‍).


കമ്മിറ്റി മെമ്പര്‍മാരായി കോരുത് മാത്യൂസ്, ജിബി മാത്യൂസ്, മാത്യു തോയല്‍, റ്റീജാ ഏബ്രഹാം, ജെറി വട്ടമല, തോമസ് വര്‍ഗീസ് എന്നിവരേയും തെരഞ്ഞെടുത്തു.


അമേരിക്കയില്‍ വളര്‍ന്നുവരുന്ന രണ്ടാം തലമുറയ്ക്ക് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഭാഗമാകുവാന്‍ വേണ്ട സഹായം ചെയ്തുകൊടുക്കുന്ന ഒരു സംഘടനയാണ് ഹെംസ്റ്റെഡ് മലയാളി അസോസിയേഷന്‍. അതിനുവേണ്ടി അര്‍ഹരായവരെ കണ്ടുപിടിക്കുന്നതിനും, അവര്‍ക്കുവേണ്ട സഹായം എത്തിക്കുവാനും ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസും, പ്രസിഡന്റ് ഡിന്‍സില്‍ ജോര്‍ജും ആഹ്വാനം ചെയ്തു. വൈസ് പ്രസിഡന്റ് ജോര്‍ജ് പറമ്പില്‍ സ്വാഗതവും, സെക്രട്ടറി ബോബി മാത്യൂസ് കൃതജ്ഞതയും പറഞ്ഞു.Other News in this category4malayalees Recommends