ഇന്ത്യ, കരുത്തോടെ നില്‍ക്കൂ! കൊവിഡ് ആഞ്ഞടിക്കുന്നതിനിടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബുര്‍ജ് ഖലീഫയില്‍ ത്രിവര്‍ണ്ണ പതാക

ഇന്ത്യ, കരുത്തോടെ നില്‍ക്കൂ! കൊവിഡ് ആഞ്ഞടിക്കുന്നതിനിടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബുര്‍ജ് ഖലീഫയില്‍ ത്രിവര്‍ണ്ണ പതാക

ഇന്ത്യയില്‍ കൊവിഡ്-19 കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇയിലെ സുപ്രധാന കെട്ടിടങ്ങളില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക തെളിഞ്ഞു. ദുബായിലെ ബുര്‍ജ് ഖലീഫയിലും, അബുദാബിയിലെ അഡ്‌നോക് ആസ്ഥാനത്തുമാണ് ഇന്ത്യന്‍ പതാക പ്രദര്‍ശിപ്പിച്ചത്.

'ഇന്ത്യ, കരുത്തോടെ നില്‍ക്കൂ' എന്ന സന്ദേശമാണ് ഈ കെട്ടിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചത്. പ്രാധാന്യമുള്ള കെട്ടിടങ്ങളില്‍ ത്രിവര്‍ണ്ണ പതാക തെളിയുന്ന ദൃശ്യങ്ങള്‍ ഇന്ത്യ ഇന്‍ യുഎഇ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചു. 'ഇന്ത്യ കൊവിഡ്-19ന് എതിരായ കടുത്ത യുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ യുഎഇയില്‍ നിന്നുള്ള സുഹൃത്തുക്കള്‍ ആശംസകള്‍ അയയ്ക്കുന്നു. ദുബായ് ബുര്‍ജ് ഖലീഫയില്‍ പിന്തുണയുമായി പതാക തെളിഞ്ഞപ്പോള്‍', അടിക്കുറിപ്പ് വ്യക്തമാക്കി.

യുഎഇ നല്‍കുന്ന പിന്തുണയ്ക്ക് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൊവിഡ് മഹാമാരിയില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥയാണ് ഇന്ത്യയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. പരമാവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണ്ണാടക, കേരളം, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ്.

Other News in this category4malayalees Recommends