കാനഡ കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് സാധ്യമായ സഹായങ്ങളെല്ലാമേകാന്‍ സന്നദ്ധം; ഇന്ത്യയ്ക്ക് പിപിഇ, വെന്റിലേറ്ററുകള്‍ തുടങ്ങിയവയെല്ലാം നല്‍കുമെന്ന് കാനഡ; വിവിധ തലങ്ങളില്‍ സഹായനീക്കങ്ങള്‍ തിരുതകൃതി

കാനഡ കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് സാധ്യമായ സഹായങ്ങളെല്ലാമേകാന്‍ സന്നദ്ധം; ഇന്ത്യയ്ക്ക് പിപിഇ, വെന്റിലേറ്ററുകള്‍ തുടങ്ങിയവയെല്ലാം നല്‍കുമെന്ന് കാനഡ; വിവിധ തലങ്ങളില്‍ സഹായനീക്കങ്ങള്‍ തിരുതകൃതി

ലോകത്തില്‍ റെക്കോര്‍ഡ് കോവിഡ് കേസുകളും മരണങ്ങളും തുടരുന്ന ഇന്ത്യയെ ഈ പ്രതിസന്ധിയില്‍ സഹായിക്കാന്‍ തയ്യാറായി കാനഡ രംഗത്തെത്തി. ഈ സന്ദിഗ്ധ ഘട്ടത്തില്‍ ഇന്ത്യയെ തങ്ങളാല്‍ സാധിക്കുന്ന വിധത്തിലെല്ലാം സഹായിച്ച് കരകയറ്റുമെന്നാണ് കാനഡ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്നലെ നടത്തിയ പ്രസ് ബ്രീഫിംഗിനിടെയാണ് പബ്ലിക്ക് സര്‍വീസസ് ആന്‍ഡ് പ്രൊക്യുര്‍മെന്റ് മിനിസ്റ്ററായ അനിത ആനന്ദ് ഈ വാഗ്ദാനം മുഴക്കിയിരിക്കുന്നത്.


ഏറ്റവും ബുദ്ധിമുട്ടാര്‍ന്ന ഘട്ടത്തിലൂടെ കടന്ന് പോകുന്ന ഇന്ത്യയെ സഹായിക്കാന്‍ വേണ്ടി കാനഡ ഇന്ത്യയുമായി ബന്ധപ്പെട്ടുവെന്നാണ് മിനിസ്റ്റര്‍ വെളിപ്പെടുത്തുന്നത്. ഈ അവസരത്തില്‍ ഇന്ത്യയിലേക്ക് പിപിഇ, വെന്റിലേറ്ററുകള്‍ തുടങ്ങിയ കോവിഡ് പോരാട്ടത്തിന് സഹായിക്കുന്ന ഏത് ഐറ്റങ്ങളും അയക്കാന്‍ കാനഡ സന്നദ്ധമാണെന്നാണ് അനിത പറയുന്നത്. ഇക്കാര്യത്തില്‍ ന്യൂ ദല്‍ഹിയിലെ കനേഡിയന്‍ ഹൈമ്മീഷണറുമായി ബന്ധപ്പെട്ട് വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും ഇന്ത്യന്‍ വംശജ കൂടിയായ മിനിസ്റ്റര്‍ അനിത വ്യക്തമാക്കുന്നു.

നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയെ ഏതെല്ലാം വിധത്തില്‍ സഹായിക്കാമെന്ന നിര്‍ദേശങ്ങള്‍ ഹൈക്കമ്മീഷണര്‍ മുന്നോട്ട് വച്ചിട്ടുണ്ടെന്നും അത് പരിഗണിച്ച് മുന്നോട്ട് നീങ്ങുമെന്നും മിനിസ്റ്റര്‍ പറയുന്നു. ഈ അവസരത്തില്‍ ഇന്ത്യയെന്ന സുഹൃത്തിനും പങ്കാളിക്കുമൊപ്പം കൈത്താങ്ങായി കാനഡ നിലകൊള്ളുമെന്നാണ് കനേഡിയന്‍ വിദേശ കാര്യ മന്ത്രാലയം ഉറപ്പേകുന്നത്. നേരത്തെ കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോവിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് ഇന്ത്യന്‍ ലക്ഷക്കണക്കിന് കോവിഡ് വാക്‌സിനുകള്‍ കാനഡയിലേക്ക് കയറ്റി അയച്ചിരുന്നു.

Other News in this category4malayalees Recommends