യുഎസ് കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയെ സഹായിക്കുന്നത് രാഷ്ട്രീയപരമായ നേട്ടം പ്രതീക്ഷിച്ചല്ല; തികച്ചും മനുഷ്യത്വപരമായ നീക്കമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്; അര്‍ഹരായവര്‍ക്ക് സഹായമേകുന്നത് യുഎസിന്റെ അടിസ്ഥാന നയമെന്ന് വിശദീകരണം

യുഎസ് കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയെ സഹായിക്കുന്നത് രാഷ്ട്രീയപരമായ നേട്ടം പ്രതീക്ഷിച്ചല്ല;  തികച്ചും മനുഷ്യത്വപരമായ നീക്കമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്; അര്‍ഹരായവര്‍ക്ക് സഹായമേകുന്നത് യുഎസിന്റെ അടിസ്ഥാന നയമെന്ന് വിശദീകരണം
കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയെ സഹായിക്കുന്നതിന് പകരമായി യുഎസ് രാഷ്ട്രീയപരമായ പ്രത്യുപകാരങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്ന് വെളിപ്പെടുത്തി യുഎസ് ഒഫീഷ്യല്‍ രംഗത്തെത്തി. ഈ സഹായം യാതൊരു വ്യവസ്ഥകളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തിലുള്ളതല്ലെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വക്താവായ നെഡ് പ്രിന്‍സ് പറയുന്നത്. ഇന്ത്യയുമായി യുഎസിന് ഗ്ലോബല്‍ കോംപ്രഹെന്‍സീവ് സ്ട്രാറ്റജിക് പാര്‍ട്ട്ണര്‍ഷിപ്പാണുള്ളതെന്നും എന്നാല്‍ നിലവില്‍ ഇന്ത്യയ്ക്ക് യുഎസ് കോവിഡ് സഹായമേകുന്നത് രാഷ്ട്രീയ നേട്ടത്തിനല്ലെന്ന കാര്യം സെക്രട്ടറി ഓഫ് സ്റ്റേറ്റായ അന്തോണി ബ്ലിന്‍കെന്‍ തന്നെ വ്യക്തമാക്കിയ കാര്യമാണെന്നും പ്രിന്‍സ് വ്യക്തമാക്കുന്നു.

ഈ നിര്‍ണായക വേളയില്‍ യുഎസ് ഇന്ത്യക്ക് സഹായമേകുന്നത് തങ്ങളുടെ മനുഷ്യത്വുപരമായ നേതൃത്വത്തിന്റെ നയമാണെന്നാണ് പ്രിന്‍സ് പറയുന്നത്. ഏറ്റവും അത്യാവശ്യക്കാരായവര്‍ക്ക് സഹായമേകുകയെന്നത് നിലവിലെ യുഎസ് ഭരണകൂടത്തിന്റെ നയമാണെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. കോവിഡ് 19 സഹായം ഇന്ത്യയ്ക്ക് നല്‍കുന്നതിന് മുന്‍ഗണനയേകുന്നതിനെക്കുറിച്ച് തിങ്കളാഴ്ച ഒരു റിപ്പോര്‍ട്ടര്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം നല്‍കവേയാണ് പ്രിന്‍സ് ഈ വിശദീകരണങ്ങളേകിയിരിക്കുന്നത്.

കോവിഡ് ഏത് സമയവും എവിടെയും പകരാമെന്നും അമേരിക്ക ഇപ്പോഴും കോവിഡ് ഭീഷണിയില്‍ നിന്ന് പുറത്ത് കടന്നിട്ടില്ലെന്നും പ്രിന്‍സ് ചോദ്യത്തിനുള്ള ഉത്തരത്തിന്റെ അനുബന്ധമായി എടുത്ത് കാട്ടിയിരുന്നു. ഇതിനാല്‍ ഇക്കാര്യത്തില്‍ രാജ്യത്തിന്റെ താല്‍പര്യത്തിനനുസരിച്ച് അര്‍ഹരായവര്‍ക്ക് കോവിഡ് സഹായമേകുമെന്നും ആഗോള തലത്തില്‍ കോവിഡ് ഭീഷണി ഇല്ലാതാക്കുകയാണ് അമേരിക്കയുടെ ആത്യന്തിക ലക്ഷ്യമെന്നും പ്രിന്‍സ് പറയുന്നു.

Other News in this category4malayalees Recommends