കാനഡയില്‍ കോവിഡ് 19 വാക്‌സിനേഷന്‍ പുരോഗമിക്കുന്നുണ്ടെങ്കിലും വിവിധ പ്രദേശങ്ങളില്‍ പുതിയ കോവിഡ് പെരുപ്പങ്ങള്‍ ; ഒന്റാറിയോവില്‍ തിങ്കളാഴ്ച 3510 പുതിയ കോവിഡ് കേസുകള്‍; ഇവിടെ കുട്ടികളിലും കോവിഡ് അപകടം വിതയ്ക്കുന്നു

കാനഡയില്‍ കോവിഡ് 19 വാക്‌സിനേഷന്‍ പുരോഗമിക്കുന്നുണ്ടെങ്കിലും  വിവിധ പ്രദേശങ്ങളില്‍ പുതിയ കോവിഡ് പെരുപ്പങ്ങള്‍ ; ഒന്റാറിയോവില്‍ തിങ്കളാഴ്ച 3510 പുതിയ കോവിഡ് കേസുകള്‍; ഇവിടെ കുട്ടികളിലും കോവിഡ് അപകടം വിതയ്ക്കുന്നു
കാനഡയില്‍ കോവിഡ് 19 വാക്‌സിനേഷന്‍ പുരോഗമിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പുതിയ കോവിഡ് പെരുപ്പങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ടെന്ന് പുതിയ വാര്‍ത്തകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ഒന്റാറിയോവില്‍ തിങ്കളാഴ്ച 3510 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പ്രൊവിന്‍സില്‍ കോവിഡ് പെരുകുന്നത് തുടരുന്ന സാഹചര്യത്തില്‍ ഒന്റാറിയോ സായുധ സേനയുടെയും റെഡ്‌ക്രോസിന്റെയും സഹായം തേടാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം ഒന്റാറിയോവില്‍ 13 വയസുള്ള പെണ്‍കുട്ടി കോവിഡ് വഷളായി മരിച്ചിരുന്നു. പ്രൊവിന്‍സില്‍ കുട്ടികളിലും രോഗം അപകടം വിതയ്ക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന കടുത്ത മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവുമാണ് ഇതിനെ തുടര്‍ന്ന് ഉയര്‍ന്നിരിക്കുന്നത്. ഇതിനിടെ കോവിഡ് ഹോട്ട് സോണുകളില്‍ വാക്‌സിന്‍ വിതരണം ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഒന്റാറിയോ ശക്തമാക്കിയിട്ടുണ്ട്. കോവിഡ് പിടിപെട്ട് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറയ്ക്കാനാണിത്.

തിങ്കളാഴ്ച നോവ സ്‌കോട്ടിയയില്‍ 66 പുതിയ കേസുകള്‍ രേഖപ്പെടുത്തി പുതിയ പ്രതിദിന റെക്കോര്‍ഡിട്ടു. ഹാലിഫാക്‌സ് ഏരിയയില്‍ എല്ലാ സ്‌കൂളുകളും അടച്ച് പൂട്ടാനും നീക്കം ശക്തമാണ്. ഹാലിഫാക്‌സ് റീജിയണില്‍ 58 പുതിയ കേസുകളാണ് ഹെല്‍ത്ത് ഒഫീഷ്യലുകള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ടൊറന്റോയിലെ നാല് തൊഴിലിടങ്ങള്‍ പൂര്‍ണമായും എട്ടിടങ്ങള്‍ ഭാഗികമായും അടച്ചിട്ടുണ്ട്. തിങ്കളാഴ്ച ടൊറന്റോയില്‍ 1101 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends