ഇന്ത്യയുമായി കൈകോര്‍ത്ത് യുഎഇ, കൂടുതല്‍ ക്രയോജനിക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഇന്ത്യയിലേക്ക്

ഇന്ത്യയുമായി കൈകോര്‍ത്ത് യുഎഇ, കൂടുതല്‍ ക്രയോജനിക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഇന്ത്യയിലേക്ക്
ഇന്ത്യയിലെ ഓക്‌സിജന്‍ വിതരണം വേഗത്തിലാക്കാന്‍ ദുബായില്‍ നിന്ന് കൂടുതല്‍ ക്രയോജനിക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉടന്‍ എത്തും . ഇതിനായി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം ദുബായിലെത്തിക്കഴിഞ്ഞു. ആറ് ക്രയോജനിക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആദ്യം അയക്കുമെന്നും പിന്നാലെ കൂടുതല്‍ സിലിണ്ടറുകള്‍ എത്തിക്കുമെന്നും ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കുമാര്‍ അറിയിച്ചു.

കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ആവശ്യമായ മെഡിക്കല്‍ ഓക്‌സിജന്റെ വിതരണം വേഗത്തിലാക്കുന്നതിന് വ്യാവസായിക ഓക്‌സിജന്‍ ടാങ്കറുകളും കണ്ടെയ്‌നറുകളും ഇന്ത്യയിലുടനീളമുള്ള വിവിധ ഫില്ലിംഗ് സ്റ്റേഷനുകളിലേക്ക് വ്യോമസേന എത്തിച്ചുകൊണ്ടിരിക്കുകയാണ്.

അതേ സമയം , കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യക്ക് എല്ലാ വിധ സഹായങ്ങളും ചെയ്യുമെന്നും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും യു എ ഇ സര്‍ക്കാര്‍ അറിയിച്ചു


Other News in this category



4malayalees Recommends