കാനഡ കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ സഹായങ്ങളുമായി രംഗത്ത്; ആംബുലന്‍സുകളും പിപിഇ കിറ്റുകളും വാങ്ങാനായി 60 കോടി രൂപ അനുവദിച്ച് ട്രൂഡോ; ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ക്കും വെന്റിലേറ്ററുകള്‍ക്കും പുറമേയുള്ള സഹായം

കാനഡ കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ സഹായങ്ങളുമായി രംഗത്ത്; ആംബുലന്‍സുകളും പിപിഇ കിറ്റുകളും വാങ്ങാനായി 60 കോടി രൂപ അനുവദിച്ച് ട്രൂഡോ;  ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ക്കും വെന്റിലേറ്ററുകള്‍ക്കും പുറമേയുള്ള സഹായം
ഇന്ത്യയ്ക്ക് കോവിഡ് സഹായമായി 10 മില്യണ്‍ കനേഡിയന്‍ ഡോളര്‍ അഥവാ 60 കോടി രൂപ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡോ രംഗത്തെത്തി. ആംബുലന്‍സുകളും പിപിഇ കിറ്റുകളും മറ്റും വാങ്ങുന്നതിനാണീ തുക കാനഡ അനുവദിക്കുന്നത്. ഈ തുക കനേഡിയന്‍ റെഡ്‌ക്രോസിന് നല്‍കുകയും ഇത് അവര്‍ ഇന്ത്യന്‍ റെഡ്‌ക്രോസിന് ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്യും. ഇന്ത്യയില്‍ നിന്നും പുറത്ത് വരുന്ന കോവിഡ് മഹാദുരന്തത്തിന്റെ ചിത്രങ്ങള്‍ വളരെ ആശങ്കാജനകമാണെന്നാണ് ചൊവ്വാഴ്ച ട്രൂഡോ പ്രതികരിച്ചിരിക്കുന്നത്.

ഇതിനാല്‍ ഇന്ത്യയിലെ തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഈ പ്രതിസന്ധി ഘട്ടത്തില്‍ സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. ലോകത്തില്‍ കോവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായ ഇന്ത്യക്ക് സഹായമേകുമെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി മാര്‍ക് ഗാര്‍ന്യൂ ഇന്ത്യയിലെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനോട് ചൊവ്വാഴ്ച വാഗ്ദാനം ചെയ്തതിന് പുറകെയാണ് സഹായവാഗ്ദാനവുമായി ട്രൂഡോയും രംഗത്തെത്തിയിരിക്കുന്നത്.

ഇതിന് പുറമെ ഇന്ത്യയെ സഹായിക്കാനായുള്ള ഫിസിക്കല്‍ മെറ്റീരിയലുകള്‍ അയക്കുന്ന നടപടി കാനഡ ത്വരിതഗതിയില്‍ മുന്നോട്ട് നീക്കുന്നുണ്ട്. ഇത് പ്രകാരം കോവിഡ് പോരാട്ടത്തിന് ഇന്ത്യക്ക് കരുത്തേകാനായുള്ള ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, വെന്റിലേറ്ററുകള്‍, ഫാര്‍മ പ്രൊഡക്ടുകള്‍ തുടങ്ങിയവ കാനഡ ഇന്ത്യക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവ ഉടന്‍ ഇന്ത്യയിലെത്തിച്ചേരും. നേരത്തെ ട്രൂഡോവിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഇന്ത്യ കാനഡയ്ക്ക് ലക്ഷക്കണക്കിന് ഡോസ് കോവിഡ് വാക്‌സിന്‍ അയച്ചിരുന്നു.

Other News in this category4malayalees Recommends