അമേരിക്കയില്‍ തെരഞ്ഞെടുപ്പ് പ്രവചന മത്സരവും, വിശകലനയോഗവും, 10,000 രൂപ സമ്മാനം

അമേരിക്കയില്‍ തെരഞ്ഞെടുപ്പ് പ്രവചന മത്സരവും, വിശകലനയോഗവും, 10,000 രൂപ സമ്മാനം
ഫ്‌ളോറിഡ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് വിശകലന യോഗവും തിരഞ്ഞെടുപ്പ് പ്രവചന മത്സരവും നടത്തുന്നു. മെയ് 2 ന് 8.00 PM EST ല്‍ നടക്കുന്ന യോഗത്തില്‍ വിജയികളെ പ്രഖ്യാപിക്കും.

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.facebook.com/ksamagam എന്ന പേജില്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് കമന്റ് ആയി ഉത്തരം നല്‍കേണ്ടതാണ്. കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ അല്ലാത്തവര്‍ മത്സരത്തില്‍ പങ്കെടുത്ത് വിജയിച്ചാല്‍ രണ്ടുപേര്‍ക്ക് 10,000 രൂപ വീതം സമ്മാനമായി നല്‍കുന്നതാണ്. രണ്ടില്‍ കൂടുതല്‍ പേരുടെ ഉത്തരം ശരിയാണെങ്കില്‍ നറുക്കെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിക്കും. പ്രവാസികളാണ് വിജയിക്കുന്നതെങ്കില്‍ 101 ഡോളര്‍ ആണ് സമ്മാനതുക.

ഇലക്ഷന്‍ ഫലപ്രഖ്യാപനം വരുന്ന ഞായറാഴ്ച രാത്രി മെയ് 2 8PM(EST) ന് നടക്കുന്ന തിരഞ്ഞെടുപ്പ് വിശകലന യോഗത്തില്‍ വിവിധ രാഷഅട്രീയ നേതാക്കളുടെ സംവാദം സമാജം സംഘടിപ്പിക്കുന്നുണ്ട്.

ബാബു കല്ലിടുക്കില്‍ (യു.ഡി.എഫ്), ബിജു ഗോവിന്ദന്‍കുട്ടി (എല്‍ഡിഎഫ്), സുരേഷ് നായര്‍ (എന്‍ഡിഎ), ജോജി ജോണ്‍ (കേരളാ കോണ്‍ഗ്രസ്), സുനില്‍ തൈമറ്റം (പത്രപ്രവര്‍ത്തകന്‍), സാജന്‍ ഫ്രാന്‍സീസ് (പൊളിറ്റിക്കല്‍ അനലിസ്റ്റ്), സണ്ണി തോമസ് (മോഡറേറ്റര്‍) എന്നിവര്‍ പങ്കെടുക്കും.

പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോര്‍ജ് മാലിയില്‍, സെക്രട്ടറി ജയിംസ് മറ്റപ്പറമ്പത്ത്, ട്രഷറര്‍ മോന്‍സി ജോര്‍ജ് എന്നിവര്‍ അറിയിച്ചു. കേരള സമാജം ടിവി എന്ന യുട്യൂബ് ചാനല്‍ വഴി പ്രോഗ്രാം കാണാവുന്നതാണ്.

Zoom Mettng ID: 213 059 0623

password: 123


ജോര്‍ജ് വര്‍ഗീസ്‌

Other News in this category4malayalees Recommends