ബഹ്‌റൈനില്‍നിന്നുള്ള 40 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനുമായി രണ്ട് കപ്പലുകള്‍ നാളെ ഇന്ത്യയിലേക്ക്

ബഹ്‌റൈനില്‍നിന്നുള്ള 40 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനുമായി രണ്ട് കപ്പലുകള്‍ നാളെ ഇന്ത്യയിലേക്ക്
കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യയ്ക്ക് സഹായവുമായി ഒരു ഗള്‍ഫ് രാജ്യം കൂടി. ബഹ്‌റൈനാണ് പുതുതായി സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ബഹ്‌റൈനില്‍നിന്നുള്ള 40 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനുമായി രണ്ട് കപ്പലുകള്‍ നാളെ ഇന്ത്യയിലേക്ക് പുറപ്പെടും. ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് തല്‍വാര്‍ എന്നീ കപ്പലുകളാണ് ഇതിനായി ഇന്ത്യയില്‍നിന്ന് മനാമ തുറമുഖത്ത് എത്തിയത്. ഓക്‌സിജന്‍ കൂടാതെ വൈദ്യസഹായവും ഇന്ത്യക്ക് നല്‍കുമെന്ന് ബഹ്‌റൈന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ, യുഎഇ, സൗദി അറേബ്യ, ഖത്തര്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇതില്‍ സൗദിയില്‍നിന്ന് ആദ്യഘട്ട സഹായം ഇന്ത്യയിലെത്തുകയും ചെയ്തിട്ടുണ്ട്. എല്ലാ രാജ്യങ്ങളും എസ്. ജയശങ്കറെ വിളിച്ച് ഇന്ത്യയ്ക്ക് എല്ലാവിധ സഹായവും ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്.

Other News in this category



4malayalees Recommends