യുഎസിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മേയ് നാല് മുതല്‍ നിരോധനം; കാരണം ഇന്ത്യയില്‍ കോവിഡ് അപകടകരമായി പെരുകുന്നതിനാല്‍; പ്രസ്തുത തീയതിക്ക് മുമ്പ് ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ക്ക് പറക്കാന്‍ തടസമില്ല; ആശങ്കയോടെ യുഎസ് ഇന്ത്യക്കാര്‍

യുഎസിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മേയ് നാല് മുതല്‍ നിരോധനം; കാരണം ഇന്ത്യയില്‍ കോവിഡ് അപകടകരമായി പെരുകുന്നതിനാല്‍; പ്രസ്തുത തീയതിക്ക് മുമ്പ് ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ക്ക് പറക്കാന്‍ തടസമില്ല; ആശങ്കയോടെ യുഎസ് ഇന്ത്യക്കാര്‍
ഇന്ത്യയില്‍ നിന്നും യുഎസിലേക്കുള്ള വിമാനങ്ങള്‍ നിരോധിച്ച് കൊണ്ട് യുഎസ് രംഗത്തെത്തി. ഇന്ത്യയില്‍ കോവിഡ് 19 പെരുകുന്ന സാഹചര്യത്തിലാണ് മുന്‍കരുതലായി ഈ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. മേയ് നാല് മുതലാണീ നിരോധനം നിലവില്‍ വരുന്നത്. ഇന്ത്യയില്‍ കോവിഡ് പെരുകുന്നതിനാല്‍ അവിടെ നിന്നുള്ള വിമാനങ്ങള്‍ നിരോധിക്കണമെന്ന് ജോ ബൈഡന്‍ സര്‍ക്കാരിന് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷനും (സിഡിസി) ഉപദേശം നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. നിരോധനത്തില്‍ യുഎസിലെ ഇന്ത്യക്കാരും ഇന്ത്യയില്‍ നിന്നും യുഎസിലേക്ക് പോകാനൊരുങ്ങുന്നവരും ആശങ്കയിലാണ്.

നിലവില്‍ കോവിഡ് ഏറ്റവും അപകടകരമായി ബാധിച്ച രാജ്യമായി ഇന്ത്യ മാറിയതിനെ തുടര്‍ന്നാണ് മറ്റ് നിരവധി രാജ്യങ്ങളെ പോലെ തന്നെ യുഎസും സമാനമായ വിമാന നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വേഗത്തില്‍ പടരുന്നതും കേസുകളും മരണും വര്‍ധിപ്പിക്കുന്നതുമായ ഇന്ത്യന്‍ വേരിയന്റ് കോവിഡ് കടുത്ത ആശങ്കയുയര്‍ത്തുന്നുവെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും സിഡിസി മുന്നറിയിപ്പേകിയിട്ടുണ്ട്. ഈ വേരിയന്റ് ചില വാക്‌സിനുകളെ പോലും ചെറുക്കാന്‍ ശേഷിയുളളവയാണെന്നും സിഡിസി മുന്നറിയിപ്പേകിയിട്ടുണ്ട്.

എന്നാല്‍ പ്രസ്തുത തിയതിക്ക് മുമ്പ് ഷെഡ്യൂള്‍ ചെയ്തതും ഇന്ത്യയില്‍ നിന്നുള്ളതുമായ വിമാനങ്ങള്‍ക്ക് നിരോധനം ബാധകമല്ല 26 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള യുഎസ് പൗരന്‍മാരല്ലാത്തവര്‍ യുഎസിലേക്ക് വരുന്നതിന് ബൈഡന്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിലും കോവിഡ് ഭീഷണി ശക്തമായതിനെ തുടര്‍ന്നാണിത്. കൂടാതെ യുകെ, അയര്‍ലണ്ട്, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും യുഎസ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends