വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള വിമാനങ്ങള്‍ നിരോധിച്ച് ന്യൂസിലാന്‍ഡ് ; പെര്‍ത്തില്‍ പുതിയ കോവിഡ് കേസുകള്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നുള്ള മുന്‍കരുതല്‍; ഐസൊലേഷന്‍ ഫെസിലിറ്റിയിലെ ജീവനക്കാരനും രണ്ട് അന്തേവാസികള്‍ക്കും കൊറോണ

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള വിമാനങ്ങള്‍ നിരോധിച്ച് ന്യൂസിലാന്‍ഡ് ; പെര്‍ത്തില്‍ പുതിയ കോവിഡ് കേസുകള്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നുള്ള മുന്‍കരുതല്‍; ഐസൊലേഷന്‍ ഫെസിലിറ്റിയിലെ ജീവനക്കാരനും രണ്ട് അന്തേവാസികള്‍ക്കും കൊറോണ
വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള വിമാനങ്ങള്‍ നിരോധിച്ച് ന്യൂസിലാന്‍ഡ് രംഗത്തെത്തി. സ്‌റ്റേറ്റില്‍ പുതിയ കോവിഡ് കേസുകള്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് മുന്‍കരുതലെന്ന നിലയില്‍ ന്യൂസിലാന്‍ഡ് ഈ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുമായുള്ള ട്രാവല്‍ ബബിള്‍ ന്യൂസിലാന്‍ഡിലെ ആരോഗ്യമന്ത്രാലയം ഒഫീഷ്യലുകള്‍ തല്‍ക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്.

പുതിയ കോവിഡ് കേസുകള്‍ പെര്‍ത്തില്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് മുന്‍കരുതലെന്ന നിലയില്‍ ന്യൂസിലാന്‍ഡ് ഈ നടപടിയെടുത്തിരിക്കുന്നത്. പെര്‍ത്തിലെ ഐസൊലേഷന്‍ ഫെസിലിറ്റിയിലെ 20 വയസുള്ള ജീവനക്കാരനാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വാരാന്ത്യത്തില്‍ പതിവ് നടത്തുന്ന കോവിഡ് ടെസ്റ്റിലൂടെയാണ് ഇയാള്‍ക്ക് കോവിഡ് കണ്ടെത്തിയിരിക്കുന്നത്. ഈ ഫെസിലിറ്റിയിലെ രണ്ട് അന്തേവാസികള്‍ക്ക് കൂടി കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതിനെ തുടര്‍ന്ന് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ നിന്നും ന്യൂസിലാന്‍ഡിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ നിര്‍ത്തി വച്ചിട്ടുണ്ടെന്നും കൂടുതല്‍ വിശകലനം ഇതിനെ തുടര്‍ന്ന് നടത്തുകയും ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് ഒഫീഷ്യലുകളില്‍ നിന്നും ഇതിനെ കുറിച്ച് വിലയിരുത്തല്‍ സ്വീകരിക്കുകയും ചെയ്തതിന് ശേഷം ഇക്കാര്യത്തില്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്നുമാണ് ന്യൂസിലാന്‍ഡ് ആരോഗ്യ മന്ത്രാലയം ഒരു പ്രസ്താവനയിലൂടെ വിശദീകരിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends