കാനഡയിലെ ഏപ്രിലിലെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകളിലൂടെ ഏപ്രിലില്‍ പിആറിന് അപേക്ഷിക്കുന്നതിനായി 3625 ഇന്‍വിറ്റേഷനുകളയച്ചു; മിക്ക പ്രൊവിന്‍സുകളും ടെറിട്ടെറികളും തങ്ങളുടേതായ പിഎന്‍പികളിലൂടെ ഇക്കാര്യത്തില്‍ മത്സരാത്മകമായ പ്രവര്‍ത്തനങ്ങള്‍

കാനഡയിലെ ഏപ്രിലിലെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകളിലൂടെ ഏപ്രിലില്‍  പിആറിന് അപേക്ഷിക്കുന്നതിനായി 3625 ഇന്‍വിറ്റേഷനുകളയച്ചു; മിക്ക പ്രൊവിന്‍സുകളും ടെറിട്ടെറികളും തങ്ങളുടേതായ പിഎന്‍പികളിലൂടെ ഇക്കാര്യത്തില്‍ മത്സരാത്മകമായ പ്രവര്‍ത്തനങ്ങള്‍
കാനഡയിലെ ഏപ്രിലിലെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകളുടെ (പിഎന്‍പി) ഇമിഗ്രേഷന്‍ റിസള്‍ട്ടുകളെ അവലോകനം ചെയ്യുമ്പോള്‍ നിറഞ്ഞ പ്രതീക്ഷയാണുയരുന്നതെന്ന് റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ ഇമിഗ്രേഷന്‍ പതുക്കെ കരകയറാന്‍ തുടങ്ങുന്നുവെന്ന സൂചനയാണിത് നല്‍കുന്നത്. ഇത് പ്രകാരം ഏപ്രിലില്‍ വിവിധ കനേഡിയന്‍ പ്രൊവിന്‍സുകള്‍ 3625 ഇന്‍വിറ്റേഷനുകളാണ് പിആറിന് അപേക്ഷിക്കുന്നതിനായി ഇഷ്യൂ ചെയ്തിരിക്കുന്നത്.

വിവിധ പിഎന്‍പികളിലൂടെയാണിവ പ്രദാനം ചെയ്തിരിക്കുന്നത്. ക്യൂബെക്ക്, നുനാവറ്റ് എന്നിവ ഒഴിച്ചുള്ള കനേഡിയന്‍ പ്രൊവിന്‍സുകളും ടെറിട്ടെറികളും തങ്ങളുടേതായ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍ നടത്തി വരുന്നുണ്ട്. കനേഡിയന്‍ പിആറിനായി അര്‍ഹരായ വിദേശ വര്‍ക്കര്‍മാരെ തെരഞ്ഞെടുക്കാനായി ഓരോ പ്രൊവിന്‍സും തങ്ങളുടെ പിഎന്‍പിക്ക് കീഴില്‍ തങ്ങളുടേതായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. തങ്ങളുടേതായ ഇമിഗ്രേഷന്‍ പ്രോഗ്രാമുകളിലൂടെ ഓരോ പ്രൊവിന്‍ഷ്യല്‍ സര്‍ക്കാരിന് തങ്ങളുടെ പ്രാദേശിക തൊഴില്‍ വിപണിയുടെ ആവശ്യങ്ങളോട് പൊരുത്തപ്പെടുന്ന വിദേശ ജോലിക്കാരെ തെരഞ്ഞെടുക്കുന്നതിന് സാധിക്കുന്നുണ്ട്.

എക്കണോമിക് ഇമിഗ്രന്റുകള്‍ക്ക് കാനഡയിലേക്ക് എത്തുന്നതിനുള്ള പ്രൈമറി ഇമിഗ്രേഷന്‍ പാത്ത് വേ ആയി നിലകൊള്ളുന്ന എക്‌സ്പ്രസ് എന്‍ട്രിക്കൊപ്പമാണ് പിഎന്‍പികളും പ്രവര്‍ത്തിക്കുന്നത്. കാനഡയിലെ പിആറിലേക്കുള്ള പ്രധാനപ്പെട്ടൊരു റൂട്ടായിട്ടാണ് പിഎന്‍പികള്‍ വര്‍ത്തിക്കുന്നത്. 2021നും 2023നും ഇടയില്‍ പിഎന്‍പികളിലൂടെ 80,000ത്തില്‍ അധികം കുടിയേറ്റക്കാര്‍ പ്രതിവര്‍ഷം കനേഡിയന്‍ പെര്‍മനന്റ് റെസിഡന്റുമാരായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Other News in this category



4malayalees Recommends