വീണിടത്തു നിന്നു വീണ്ടെടുക്കും, കോണ്‍ഗ്രസ്സിനെ തിരികെ കൊണ്ടുവരും: പി സരിന്‍

വീണിടത്തു നിന്നു വീണ്ടെടുക്കും, കോണ്‍ഗ്രസ്സിനെ തിരികെ കൊണ്ടുവരും: പി സരിന്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന്‍. 'ഒരു മെയ് മൂന്നിനാണ് തിരിച്ചറിവുകളിലൂടെയുള്ള, വീണ്ടെടുപ്പിനായുള്ള യാത്ര തുടങ്ങിവെച്ചത്. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ജനപക്ഷ രാഷ്ട്രീയം പറയാന്‍, പുതു തലമുറയുടെ പ്രതീക്ഷകള്‍ കാക്കാന്‍, കോണ്‍ഗ്രസ്സിനെ തിരിച്ചുപിടിക്കാന്‍… ആ യാത്ര തുടരുകയാണ്.വീണിടത്തു നിന്നു തന്നെ വീണ്ടെടുക്കും. ജനങ്ങള്‍ക്കിടയിലേക്ക് തന്നെ കോണ്‍ഗ്രസ്സിനെ തിരികെ കൊണ്ടുവരും' സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഒറ്റപ്പാലത്ത് പി സരിന് ലഭിച്ചത് 59707 വോട്ടുകളാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ പ്രേംകുമാര്‍ 15152 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സിവില്‍ സര്‍വീസ് ഉപേക്ഷിച്ചാണ് പി സരിന്‍ പൊതുപ്രവര്‍ത്തനത്തിലേക്ക് ചിവടുമാറ്റിയത്. 2007 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നു എംബിബിഎസ് പൂര്‍ത്തിയാക്കി തൊട്ടുപിന്നാലെ സരിന്‍ സിവില്‍ സര്‍വീസില്‍ കയറുകയായിരുന്നു.

2009 ബാച്ച് ഐ.എ.എസ് ആയിരുന്ന സരിന്‍ തിരുവനന്തപുരത്തും കര്‍ണാടകയിലുമായി ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് സര്‍വീസില്‍ ആറര വര്‍ഷത്തോളം ജോലി ചെയ്തു. പൊതുപ്രവര്‍ത്തനം എന്ന ലക്ഷ്യത്തോടെ 2016ല്‍ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ പദവിയിലിരിക്കെയാണ് സരിന്‍ സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്.

Other News in this category



4malayalees Recommends