ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കോവിഡിന്റെ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രകള്‍ തടഞ്ഞ നടപടി; ഇന്ത്യയില്‍ കുടുങ്ങിയ ഓസ്‌ട്രേലിയക്കാര്‍ കോടതി കയറാന്‍ സാധ്യതയെന്ന് നിയമവിദഗ്ധന്‍;വിവേചനപരവും കിരാതവുമായ നിയമമെന്ന ആക്ഷേപം ശക്തമാകുന്നു

ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കോവിഡിന്റെ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രകള്‍ തടഞ്ഞ നടപടി;  ഇന്ത്യയില്‍ കുടുങ്ങിയ ഓസ്‌ട്രേലിയക്കാര്‍ കോടതി കയറാന്‍ സാധ്യതയെന്ന് നിയമവിദഗ്ധന്‍;വിവേചനപരവും കിരാതവുമായ നിയമമെന്ന ആക്ഷേപം ശക്തമാകുന്നു

ഇന്ത്യയില്‍ കോവിഡ് പെരുകുന്ന സാഹചര്യത്തില്‍ മുന്‍കരുതലായി ഇന്ത്യയില്‍ നിന്നുമുള്ള യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടി ഈ നിരോധനം കാരണം ഇന്ത്യയില്‍ കുടുങ്ങിയ ഓസ്‌ട്രേലിയക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പേകി നിയമവിദഗ്ധന്‍ രംഗത്തെത്തി.ഓസ്‌ട്രേലിയന്‍ ലോയേഴ്‌സ് അലയന്‍സ് ദേശീയ വക്താവ് ഗ്രെഗ് ബാണ്‍സ് ആണീ പ്രവചനം നടത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഓസ്‌ട്രേലിയ പ്രഖ്യാപിച്ച പ്രവേശന നിരോധനം ഇന്ന് രാവിലെ മുതലാണ് ആരംഭിച്ചിരിക്കുന്നത്.


നിരോധനം ലംഘിച്ച് ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യില്‍ നിന്നും വരുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 66,600 ഡോളര്‍ വരെ പിഴയും നല്‍കുമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. കഴിഞ്ഞ 14 ദിവസങ്ങളില്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നവരും ഓസ്‌ട്രേലിയന്‍ ജൈവസുരക്ഷാ നിയമത്തിന്റെ 477ാം വകുപ്പ് പ്രകാരമേര്‍പ്പെടുത്തിയ ഈ നിരോധനത്തിന്റെ പരിധിയില്‍ വരും. വിവേചനപരവും കിരാതപരവുമായാണ് ഈ നിരോധനം ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അക്കാരണത്താല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് ബാണ്‍സ് വിശദീകരിക്കുന്നത്.

ഇത്തരം സാഹചര്യങ്ങളില്‍ നടപ്പിലാക്കാന്‍ സാധിക്കുന്ന ഏറ്റവും ലഘുവായ നിയന്ത്രണങ്ങള്‍ മാത്രമേ പ്രഖ്യാപിക്കാവൂ എന്നാണ് 477ാം വകുപ്പ് നിഷ്‌കര്‍ഷിച്ചിരിക്കേ എന്നിരിക്കേയാണ് വിവേചനപരമായ ഈ നിയമം നടപ്പിലാക്കിയിരിക്കുന്നത്.ഓരോ അവസരത്തിലും അനിവാര്യമായ ഏറ്റവും കുറഞ്ഞ തോതിലെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താവൂ എന്നാണ് നിയമത്തിലെ വ്യവസ്ഥയെന്ന് ബാണ്‍സ് എടുത്ത് കാട്ടുന്നു.ഇതിനാല്‍ നിരോധനം കാരണം ഇന്ത്യയില്‍ കുടുങ്ങിയിട്ടുള്ള ഓസ്‌ട്രേലിയക്കാര്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

Other News in this category4malayalees Recommends