മെല്‍ബണിലും പരിസരപ്രദേശങ്ങളിലും കടുത്ത പേമാരിയും കാറ്റുമെത്തുന്നു; 25 മീല്ലീമീറ്റര്‍ വര്‍ഷപാതം; പെട്ടെന്നുള്ള വെള്ളപ്പൊക്കവും മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയുള്ള കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്; കടുത്ത ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

മെല്‍ബണിലും പരിസരപ്രദേശങ്ങളിലും കടുത്ത പേമാരിയും കാറ്റുമെത്തുന്നു; 25 മീല്ലീമീറ്റര്‍ വര്‍ഷപാതം; പെട്ടെന്നുള്ള വെള്ളപ്പൊക്കവും മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയുള്ള കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്; കടുത്ത ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍
മെല്‍ബണ്‍ അനിശ്ചിതവും അപകടകരവുമായ കാലാവസ്ഥയുടെ പിടിയിലമരാന്‍ പോകുന്നുവെന്ന കടുത്ത മുന്നറിയിപ്പുയര്‍ന്നു. ഇത് പ്രകാരം മെല്‍ബണില്‍ കടുത്ത പേമാരിക്കും മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. ഇത് പ്രകാരം ചൊവ്വാഴ്ച മെല്‍ബണിലും ജീലോഗിലും ഇത്തരം കടുത്ത കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഇവിടങ്ങളില്‍ ചുരുങ്ങിയത് 25 മില്ലീമീറ്ററെങ്കിലും വര്‍ഷപാതമനുഭവപ്പെടുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കടുത്ത ശൈത്യമാര്‍ന്ന കാറ്റ് വീശിയടിച്ച് ബുദ്ധിമുട്ടുകളേറ്റാനും സാധ്യതയേറെയാണ്. മെല്‍ബണിന്റെ വടക്കന്‍ സബര്‍ബുകളിലും പടിഞ്ഞാറന്‍ സബര്‍ബുകളിലുമായിരിക്കും വെളുപ്പിന് മൂന്ന് മുതല്‍ കടുത്ത കാറ്റിന് സാധ്യതയെന്നാണ് വിക്ടോറിയന്‍ ബ്യൂറോ ഓഫ് മെട്രോളജി വെളിപ്പെടുത്തുന്നത്.കടുത്ത പേമാരി കാരണം ഞൊടിയിടെയുണ്ടാകുന്ന വെള്ളപ്പൊക്കം വിവിധ ഇടങ്ങളില്‍ കടുത്ത ഭീഷണി സൃഷ്ടിക്കുമെന്നും ബ്യൂറോ മുന്നറിയിപ്പേകുന്നു.

മേരി ബറോ ,കാസില്‍ മെയിന്‍,കായിട്ടന്‍, ഡെയില്‍സ് പോഡ് എന്നിവിടങ്ങളില്‍ കാറ്റ് അതിശക്തമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന് പുറമെ ഗ്രാമ്പിയന്‍സ് , ബലറാഡ്, കില്‍മൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 90 കിലോമീറ്ററായിരിക്കും. കാറ്റും മഴയും പരിഗണിച്ച് പുറത്തിറങ്ങുന്നവര്‍ കടുത്ത ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പേകുന്നു. പ്രത്യേകിച്ച് വെളുപ്പിന് വാഹനങ്ങളില്‍ പോകുന്നവരും നടക്കാനിറങ്ങുന്നവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം.

Other News in this category4malayalees Recommends