പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ ; വ്യത്യസ്തമായ ആശയവുമായി പിണറായി സര്‍ക്കാര്‍ ; മികവു കാട്ടിയ ആരോഗ്യമന്ത്രി ശൈലജ ടീച്ചറിനേയും മാറ്റിയേക്കുമെന്ന് സൂചന

പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ ; വ്യത്യസ്തമായ ആശയവുമായി പിണറായി സര്‍ക്കാര്‍ ; മികവു കാട്ടിയ ആരോഗ്യമന്ത്രി ശൈലജ ടീച്ചറിനേയും മാറ്റിയേക്കുമെന്ന് സൂചന
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൈകും. ഈ മാസം 18 ന് ശേഷം മതിയെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം.

അതേസമയം മന്ത്രിസഭയിലേക്ക് പുതുമുഖങ്ങളെ പരിഗണിക്കുമെന്നും സൂചനയുണ്ട്. സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അം?ഗങ്ങളായ എം.വി.ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടേറിയറ്റ അം?ഗങ്ങളായ പി. രാജീവ്, കെ.എന്‍ ബാലഗോപാല്‍ എന്നിവര്‍ മന്ത്രിമാരാകും.

സാധ്യതാപട്ടിക പ്രകാരം കെഎന്‍ ബാലഗോപാലനെ പൊതുഭരണവകുപ്പിലേക്ക് പരിഗണിക്കുന്നുണ്ട്. വ്യവസായ മന്ത്രിയായി എംവി ഗോവിന്ദന്‍ മാസ്റ്ററെയാണ് പരിഗണിക്കുന്നത്. പി രാജീവ്, വീണാ ജോര്‍ജ്, പിപി ചിത്തരഞ്ജന്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്.

പൂര്‍ണമായും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ വരുന്നതെങ്കില്‍ എസി മൊയ്തീന്‍, ടിപി രാമകൃഷ്ണന്‍ എന്നീ മുന്‍ മന്ത്രിമാരുടെ സ്ഥാനം നഷ്ടമാവും.

പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എംഎ ബേബി, എസ് രാമചന്ദ്രന്‍ പിള്ള എന്നീ പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് പുതുമുഖ ക്യാബിനറ്റ് എന്ന ആശയം രൂപപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.

Other News in this category



4malayalees Recommends