69 സീറ്റുകളില്‍ ബിജെപി സിപിഎമ്മിന് വോട്ടുമറിച്ചു'; നേമത്ത് ബിജെപിയെ തളച്ചത് കോണ്‍ഗ്രസ് ; പിണറായിയ്ക്ക് മറുപടിയുമായി ചെന്നിത്തല

69 സീറ്റുകളില്‍ ബിജെപി സിപിഎമ്മിന് വോട്ടുമറിച്ചു'; നേമത്ത് ബിജെപിയെ തളച്ചത് കോണ്‍ഗ്രസ് ; പിണറായിയ്ക്ക് മറുപടിയുമായി ചെന്നിത്തല
നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് കച്ചവടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല രം?ഗത്ത്. സംസ്ഥാനത്ത് വ്യാപകമായി നടന്നത് സിപിഐഎം ബിജെപി വോട്ട് കച്ചവടമാണെന്നും ബിജെപി അക്കൗണ്ട് പൂട്ടിച്ചതും ബിജെപി മുന്നേറ്റം തടഞ്ഞതും യു.ഡി.എഫാണെന്നും ചെന്നിത്തല പറഞ്ഞു.

69 സീറ്റുകളില്‍ ബിജെപി സിപിഐഎമ്മിന് പ്രകടമായി തന്നെ വോട്ടുമറിച്ചു. ഇക്കാര്യം കണക്കുകളില്‍ പ്രകടമാണ്. നേമം, പാലക്കാട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബി.ജെ.പി ജയസാധ്യത

നേമത്ത് ബിജെപിക്കെതിരെ കോണ്‍ഗ്രസ് നടത്തിയത് കനത്തയുദ്ധമാണ്. നേമത്തെ 3,305 സിപിഎം വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോയി. നേമത്ത് ബിജെപിയെ തളച്ചത് കെ. മുരളീധരന്‍ ആണെന്നും ചെന്നിത്തല അവകാശപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും വന്‍രീതിയിലുള്ള വോട്ടുക്കച്ചവടം നടത്തിയെന്ന് ഇന്നലെയാണ് പിണറായി വിജയന്‍ ആരോപിച്ചത്.

കാണുന്നതിനേക്കാള്‍ വലിയ വോട്ടുക്കച്ചവടമാണ് നടന്നതെന്നും 90 മണ്ഡലങ്ങളിലെ കണക്കുകള്‍ നിരത്തി കൊണ്ട് പിണറായി പറഞ്ഞു.

Other News in this category



4malayalees Recommends