യുഎസില്‍ നിന്നും ഇന്ത്യയ്ക്ക് കോവിഡ് സഹായവുമായി വരുന്ന വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകി; കോവിഡ് മരുന്നുകളും ജീവന്‍ രക്ഷാ ഉപകരണങ്ങളും വഹിച്ചുള്ള യുഎസ് നേവി വിമാനങ്ങള്‍ നാളെയേ പറന്നുയരൂ; ഇന്ത്യയില്‍ ഇത് പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് ആശങ്ക

യുഎസില്‍ നിന്നും ഇന്ത്യയ്ക്ക് കോവിഡ് സഹായവുമായി വരുന്ന വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകി; കോവിഡ് മരുന്നുകളും ജീവന്‍ രക്ഷാ ഉപകരണങ്ങളും വഹിച്ചുള്ള യുഎസ് നേവി വിമാനങ്ങള്‍ നാളെയേ പറന്നുയരൂ; ഇന്ത്യയില്‍ ഇത് പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് ആശങ്ക

യുഎസില്‍ നിന്നും ഇന്ത്യയ്ക്കുള്ള കോവിഡ് സഹായമായ മരുന്നുകളും ചികിത്സോപകരണങ്ങളും മറ്റും അടങ്ങിയ യുഎസ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് നാളെ അഥവാ ബുധനാഴ്ച വരെ കാത്തിരിക്കേണ്ടി വരുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായതിനെ തുടര്‍ന്നാണ് മനുഷ്യത്വപരമായ കാരണം മുന്‍നിര്‍ത്തി ജീവന്‍ രക്ഷാ മരുന്നുകളും ഉപകരണങ്ങളുമായി യുഎസ് എയര്‍ഫോഴ്‌സ് ഫ്‌ലൈറ്റുകളെത്തുന്നത്.


മെയിന്റനന്‍സ് പ്രശ്‌നങ്ങള്‍ കാരണമാണ് വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകിയതെന്നാണ് പെന്റഗണ്‍ തിങ്കളാഴ്ച വിശദീകരിച്ചിരിക്കുന്നത്. വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെടാന്‍ ചുരുങ്ങിയത് ബുധനാഴ്ച വരെ കാത്തിരിക്കേണ്ടി വരുമെന്ന് അസ്ട്രാന്‍സ്‌കോം അറിയിച്ചുവെന്നാണ് പെന്റഗണ്‍ വക്താവ് പറയുന്നത്. രണ്ട് യുഎസ് എയര്‍ഫോഴ്‌സ് വിമാനങ്ങളായിരിക്കും മെഡിക്കല്‍ സപ്ലൈസുമായി ഇന്ത്യയില്‍ അടുത്ത ദിവസം ലാന്‍ഡ് ചെയ്യുന്നത്. വിമാനങ്ങള്‍ വൈകിയത് ഇന്ത്യയില്‍ കോവിഡ് പോരാട്ടത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചുവെന്ന ആശങ്കയേറിയിട്ടുണ്ട്.

യുഎസ് എയര്‍ഫോഴ്‌സിന്റെ മൂന്ന് സി-5 സൂപ്പര്‍ ഗാലക്‌സീസ് വിമാനങ്ങളും ഒരു സി 17 ഗ്ലോബ്മാസ്റ്റര്‍ വിമാനവും തിങ്കളാഴ്ച മെഡിക്കല്‍ സപ്ലൈസുമായി ഇന്ത്യയിലേക്ക് പുറപ്പെടാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇത്തരത്തില്‍ വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകിയിരിക്കുന്നത് ഇന്ത്യയില്‍ അത്യാവശ്യ സാധനങ്ങള്‍ ലഭിക്കുന്നതിനെ ഏത് തരത്തിലാണ് ബാധിച്ചിരിക്കുന്നതെന്നത് ഒഫീഷ്യലുകള്‍ വ്യക്തമാക്കിയിട്ടില്ല. ജീവന്‍ രക്ഷിക്കാനുള്ള ഓക്‌സിജന്‍ സിലിണ്ടറുകളും കോണ്‍സന്‍ട്രേറ്ററുകളും അടങ്ങിയ അത്യാവശ്യ വസ്തുക്കള്‍ ഇന്ത്യയിലെത്താന്‍ വൈകിയത് ഏത് തരത്തിലുള്ള പ്രത്യാഘാതമാണുണ്ടാക്കിയിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല.

Other News in this category



4malayalees Recommends