ലോക്ക് ഡൗണ്‍ ; ഇന്ത്യയില്‍ തൊഴില്‍ നഷ്ടമായത് 70 ലക്ഷം പേര്‍ക്ക്, സ്ഥിതി ഇനിയും രൂക്ഷമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍

ലോക്ക് ഡൗണ്‍ ; ഇന്ത്യയില്‍ തൊഴില്‍ നഷ്ടമായത് 70 ലക്ഷം പേര്‍ക്ക്, സ്ഥിതി ഇനിയും രൂക്ഷമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ തൊഴിലില്ലായ്മ നിരക്ക് നാല് മാസത്തിനിടയിലെ ഉയര്‍ന്ന നിലയിലെത്തി. അതി തീവ്രമായ കോവിഡ് വ്യാപനം മൂലം പല സംസ്ഥാനങ്ങളും പ്രാദേശിക ലോക്ഡൗണുകള്‍ പ്രഖ്യാപിച്ചതോടെയാണ് സ്ഥിതി രൂക്ഷമാക്കിയത്.

പ്രാദേശിക ലോക്ഡൗണുകളെ തുടര്‍ന്ന് 70 ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ നഷ്ടമായെന്നാണ് കണക്കാക്കുന്നത്. മെയ് മാസത്തിനുള്ളില്‍ കോവിഡിനെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്ഥിതി രൂക്ഷമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിലവില്‍ എട്ട് ശതമാനമാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക്. മാര്‍ച്ചില്‍ ഇത് 6.5 ശതമാനം മാത്രമായിരുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമിയെന്ന സ്ഥാപനമാണ് പഠനം നടത്തിയത്. നഗരപ്രദേശങ്ങളില്‍ 9.78 ശതമാനവും ഗ്രാമീണമേഖലയില്‍ 7.13 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്.

അസംഘടിത മേഖലയെയാണ് കോവിഡ് കൂടുതലായി ബാധിച്ചതെന്നും പഠനത്തില്‍ പറയുന്നു. ഈ മേഖലയിലാണ് കൂടുതല്‍ തൊഴില്‍ നഷ്ടമുണ്ടായിരിക്കുന്നത്. അതേസമയം, 2020ല്‍ കോവിഡിന്റെ ഒന്നാം തരംഗം ഉണ്ടായപ്പോള്‍ സമ്പദ്‌വ്യവസ്ഥക്കുണ്ടായ തിരിച്ചടി പോലൊന്ന് ഇപ്പോഴുണ്ടാവില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.


Other News in this category4malayalees Recommends