ഒറ്റ പ്രസവത്തില്‍ 25 കാരിയ്ക്ക് ജനിച്ചത് ഒമ്പതു കുഞ്ഞുങ്ങള്‍ ; സ്‌കാനിംഗില്‍ കണ്ടത് ഏഴു പേര്‍

ഒറ്റ പ്രസവത്തില്‍ 25 കാരിയ്ക്ക് ജനിച്ചത് ഒമ്പതു കുഞ്ഞുങ്ങള്‍ ; സ്‌കാനിംഗില്‍ കണ്ടത് ഏഴു പേര്‍
ഗര്‍ഭിണിയായിരിക്കെ, ആ 25 കാരി അറിഞ്ഞത് തന്റെ വയറ്റില്‍ വളരുന്നത് 7 ജീവനുകളാണ് എന്നാണ്. പക്ഷേ ഇന്നലെ പ്രസവം നടന്നപ്പോഴാണ് ഒമ്പതു പേരാണ് തന്റെ വയറ്റിലുണ്ടായിരുന്നത് എന്ന് ഇവര്‍ അറിഞ്ഞത്. മാലിയിലാണ് സംഭവം.

25 കാരിയായ ഹാലിമ സിസ്സെയ്ക്കാണ് ഒറ്റ പ്രസവത്തില്‍ ഒമ്പത് കുഞ്ഞുങ്ങളെ ലഭിച്ചത്. രണ്ട് ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ഹാലിമയുടെ കുഞ്ഞുങ്ങളെ പുറത്തെടുത്തത്. നേരത്തെ തന്നെ ഹാലിമ സിസ്സെയുടെ ഗര്‍ഭം പശ്ചിമാഫ്രിക്കന്‍ രാജ്യത്ത് ചര്‍ച്ചയായിരുന്നു. ഇവരുടെ വയറ്റില്‍ ഏഴ് കുഞ്ഞുങ്ങളുണ്ട് എന്ന് കണ്ടെത്തിയതോടെയായിരുന്നു ഇത്. അവര്‍ക്ക് പ്രത്യേക പരിചരണം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ ഹാലിമയെ മൊറോക്കയിലേക്ക് അയയ്ക്കുയായിരുന്നു അധികൃതര്‍. അവിടെ വെച്ച് സിസേറിയനിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുക്കുകയായിരുന്നു. ഏഴ് കുഞ്ഞുങ്ങളെയും പുറത്തെടുത്ത് കഴിഞ്ഞും വീണ്ടും രണ്ട് കുഞ്ഞുങ്ങള്‍ കൂടി ഹാലിമയുടെ ഗര്‍ഭപാത്രത്തിലുണ്ടായിരുന്നുവെന്നത് ഡോക്ടര്‍മാരെ അത്ഭുതപ്പെടുത്തി.

അഞ്ച് പെണ്‍കുട്ടികളെയും നാല് ആണ്‍കുട്ടികളെയും ആണ് ഒറ്റ പ്രസവത്തില്‍ ഹാലിമയ്ക്ക് ലഭിച്ചത്. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് മാലി ആരോഗ്യമന്ത്രി അറിയിച്ചു

Other News in this category4malayalees Recommends