യുകെ ഗവണ്‍മെന്റിന്റെ മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടി സ്‌കീമിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വെര്‍ജിന്‍ മണിയും; ഇതിനായി 95 ശതമാനം മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടീ സ്‌കീമുമായി വെര്‍ജിന്‍; പരമാവധി ആറ് ലക്ഷം പൗണ്ട് വരെ 30 വര്‍ഷത്തേക്ക് അനുവദിക്കുന്ന സ്‌കീം

യുകെ ഗവണ്‍മെന്റിന്റെ മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടി സ്‌കീമിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വെര്‍ജിന്‍ മണിയും; ഇതിനായി 95 ശതമാനം മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടീ സ്‌കീമുമായി വെര്‍ജിന്‍; പരമാവധി ആറ് ലക്ഷം പൗണ്ട് വരെ 30 വര്‍ഷത്തേക്ക് അനുവദിക്കുന്ന സ്‌കീം
യുകെ ഗവണ്‍മെന്റിന്റെ മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടി സ്‌കീമിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് 95 ശതമാനം മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടീ സ്‌കീം ക്രൈറ്റീരിയ പ്രഖ്യാപിച്ച് വെര്‍ജിന്‍ മണി രംഗത്തെത്തി. ലോണെടുക്കുന്നവര്‍ക്ക് വെറും അഞ്ച് ശതമാനം നിക്ഷേപത്തില്‍ 95 ശതമാനം ലോണ്‍ ഉറപ്പാക്കുന്ന സ്‌കീമാണിത്. കോവിഡ് പ്രതിസന്ധിയില്‍ നിന്നും പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിനെ കരകയറ്റുന്നതിനായിട്ടാണ് സര്‍ക്കാര്‍ മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടീ സ്‌കീം പ്രഖ്യാപിച്ചിരുന്നത്.

പരമാവധി ആറ് ലക്ഷം പൗണ്ട് 30 വര്‍ഷങ്ങള്‍ വരെ അനുവദിക്കാനാണ് തങ്ങള്‍ പുതിയ സ്‌കീമിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വെര്‍ജിന്‍ മണി പറയുന്നത്. പുതിയ വീടുകള്‍ വാങ്ങുന്നതിന് അല്ലെങ്കില്‍ വീടുകള്‍, ഫ്‌ലാറ്റുകള്‍, മെയ്‌സന്‍ലെറ്റ്‌സ് എന്നിവ റീമോര്‍ട്ട്‌ഗേജ് ചെയ്യുന്നതിന് ഈ ലോണ്‍ ലഭ്യമാക്കുമെന്നാണ് ലെന്‍ഡര്‍ പറയുന്നത്. ഇത്തരത്തില്‍ റീമോര്‍ട്ട്‌ഗേജ് ചെയ്യുന്ന ഫ്‌ലാറ്റുകള്‍, മെയ്‌സന്‍ലെറ്റ്‌സ് എന്നിവ നാലോ അതില്‍ കുറവ് നിലകളുള്ളവയും അല്ലെങ്കില്‍ മുന്‍ ലോക്കല്‍ അഥോറിറ്റി അല്ലെങ്കില്‍ മിനിസ്ട്രി ഓഫ് ഡിഫെന്‍സ് മുമ്പ് കൈവശം വച്ചവയോ ആകരുതെന്നും വെര്‍ജിന്‍ മണി വ്യക്തമാക്കുന്നു.

റീമോര്‍ട്ട്‌ഗേജിനിടെയുള്ള മൂലധന സമാഹരണം അല്ലെങ്കില്‍ പുതുതായി നിര്‍മിച്ച പ്രോപ്പര്‍ട്ടികള്‍ തുടങ്ങിവക്കായി ഈ ലോണിന് അപേക്ഷിക്കാന്‍ പാടില്ല. ഈ സ്‌കീമിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് മറ്റൊരു പ്രോപ്പര്‍ട്ടിക്ക് മേല്‍ പലിശ നല്‍കേണ്ട ലോണുണ്ടാകാന്‍ പാടില്ലെന്നത് നിര്‍ബന്ധമാണ്. ഇക്കാര്യം മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടീ സ്‌കീം കസ്റ്റമര്‍ ഡിക്ലറേഷനിലൂടെ വെരിഫൈ ചെയ്യേണ്ടതാണ്. സര്‍ക്കാരിന്റെ മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടീ സ്‌കീമിനെ പിന്തുണക്കുന്നതിനാണ് തങ്ങള്‍ ഈ 95 ശതമാനം മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടീ സ്‌കീം ലഭ്യമാക്കുന്നതെന്നാണ് വെര്‍ജിന്‍ മണിയുടെ കസ്റ്റമര്‍ അക്യുസിഷന്‍, ഗ്രൂപ്പ് മോര്‍ട്ട്‌ഗേജസ് തലവന്‍ വിശദീകരിക്കുന്നത്.

സര്‍ക്കാരിന്റെ മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടീ സ്‌കീം ശക്തമായ തുടക്കമാണെന്നും ഇതിന്റെ ഭാഗമായി പുതിയവരും നെക്സ്റ്റ് ടൈം ബൈയര്‍മാരുമായവര്‍ക്കും റീമോര്‍ട്ട്‌ഗേജ് കസ്റ്റമര്‍മാര്‍ക്കും വിവിധ പ്രൊഡക്ടുകള്‍ വാഗ്ദാനം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമാണുള്ളതെന്നും അദ്ദേഹം വിശദീകരിക്കുന്നു. എന്നാല്‍ പുതിയ പ്രൊഡ്ക്ടുകള്‍ എന്നാണ് ലോഞ്ച് ചെയ്യുന്നതെന്ന് മേയ് നാലിന് ബ്രോക്കര്‍മാര്‍ക്ക് അയച്ച നോട്ടില്‍ വ്യക്തമാക്കിയിട്ടില്ല. സാധ്യമായ വേഗത്തില്‍ ഇവ ലഭ്യമാക്കുമെന്നാണ് വെര്‍ജിന്‍ മണി പറയുന്നത്.

Other News in this category4malayalees Recommends