യുകെയില്‍ കോവിഡ് കാലത്ത് കെയര്‍ഹോം സന്ദര്‍ശന അവകാശങ്ങള്‍ നിയമത്തിലൂടെ സംരക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ട് എംപിമാര്‍;ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കെയര്‍ഹോം സന്ദര്‍ശനം അനുവദിച്ചെങ്കിലും നിരവധി പ്രൊവൈഡര്‍മാര്‍ ഇത് നിഷേധിക്കുന്നു

യുകെയില്‍ കോവിഡ് കാലത്ത് കെയര്‍ഹോം സന്ദര്‍ശന അവകാശങ്ങള്‍ നിയമത്തിലൂടെ സംരക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ട് എംപിമാര്‍;ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കെയര്‍ഹോം സന്ദര്‍ശനം അനുവദിച്ചെങ്കിലും നിരവധി പ്രൊവൈഡര്‍മാര്‍ ഇത് നിഷേധിക്കുന്നു
യുകെയില്‍ കോവിഡ് കാലത്ത് കെയര്‍ഹോം സന്ദര്‍ശന അവകാശങ്ങള്‍ നിയമത്തിലൂടെ സംരക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ട് എംപിമാര്‍ രംഗത്തെത്തി. അതായത് തങ്ങളുടെ ഉറ്റവും ഉടയവരും തങ്ങളെ വന്ന് കാണണമെന്നുള്ള കെയര്‍ഹോം അന്തേവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പുതിയ നിയമം നിര്‍മിക്കണമെന്നാണ് വിവിധ പാര്‍ട്ടികളിലെ എംപിമാര്‍ നിര്‍ദേശിക്കുന്നത്. ദി ജോയിന്റ് കമ്മിറ്റി ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന എംപിമാരുടെ കമ്മിറ്റിയാണ് പുതിയ ആവശ്യത്തിനായി സമ്മര്‍ദം ചെലുത്തുന്നത്.

കോവിഡ് ഭീഷണിയുടെ പേര് പറഞ്ഞ് രാജ്യത്തെ ചില കെയര്‍ഹോം പ്രൈാവൈഡര്‍മാര്‍ അന്തേവാസികളുടെ ഇത്തരം അവകാശങ്ങളെ തീര്‍ത്തും നിഷേധിക്കുന്നുവെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളെ ഈ പ്രൊവൈഡര്‍മാര്‍ കാറ്റില്‍ പറത്തുന്നുവെന്നും ഈ കമ്മിറ്റി ആരോപിക്കുന്നു. പുതിയ ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ഇംഗ്ലണ്ടിലെ കെയര്‍ ഹോം അന്തേവാസികളെ അകത്തളങ്ങളില്‍ വച്ച് സന്ദര്‍ശിക്കാന്‍ രണ്ട് സന്ദര്‍ശകരെ അനുവദിച്ചിട്ടുണ്ട്.

ഇവര്‍ക്ക് ഇടക്കിടെ അന്തേവാസികളെ സന്ദര്‍ശിക്കാവുന്നതാണ്. എന്നാല്‍ ഈ ഇളവുകള്‍ അനുസരിച്ച് സന്ദര്‍ശകരെ അനുവദിക്കാത്ത നിരവധി കെയര്‍ ഹോം പ്രൊവൈഡര്‍മാരുണ്ടെന്നാണ് ഈ കമ്മിറ്റി പുറത്തിറക്കിയ റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നത്. എന്നാല്‍ 95 ശതമാനം പ്രൊവൈഡര്‍മാരും ഇത്തരത്തില്‍ സന്ദര്‍ശനം അനുവദിക്കുന്നുണ്ടെന്നാണ് റെഗുലേറ്ററായ ദി കെയര്‍ ക്വാളിറ്റി കമ്മീഷന്‍ (സിക്യുസി) പറയുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കൊറോണ വൈറസ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും കെയര്‍ ഹോം സന്ദര്‍ശനങ്ങളുടെ കാര്യത്തിലെ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നിരവധി പ്രൊവൈഡര്‍മാര്‍ അനുസരിക്കുന്നില്ലെന്നാണ് ഇത് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ അനെക്‌ഡോട്ടല്‍ എവിഡന്‍സ് വിചാരണയില്‍ തെളിഞ്ഞിരിക്കുന്നതെന്നാണ് പ്രസ്തുത എംപിമാരുടെ കമ്മിറ്റി പുറത്തിറക്കിയ പാര്‍ലിമെന്ററി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.

സര്‍ക്കാരിന്റെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം കെയര്‍ഹോമുകളില്‍ സന്ദര്‍ശകരെ അനുവദിക്കുന്നത് സുരക്ഷിതമല്ലെന്നാണ് നിരവധി പ്രൊവൈഡര്‍മാര്‍ വാദിക്കുന്നതെന്നും ഇത് സ്വീകാര്യമല്ലെന്നാണ് ഈ റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നത്. ഇത്തരത്തില്‍ ഉറ്റവര്‍ സന്ദര്‍ശിക്കുകയെന്നത് കെയര്‍ ഹോം അന്തേവാസികളുടെ കുടുംബ ജീവിതമെന്ന അവകാശത്തിന്റെ ഭാഗമാണെന്നും അത് നിഷേധിക്കാന്‍ പ്രൈവൈഡര്‍മാര്‍ക്ക് അവകാശമില്ലെന്നും എംപിമാരുടെ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നു.


Other News in this category4malayalees Recommends