പഞ്ചാബില്‍ കോണ്‍ഗ്രസ് പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്നിട്ടുണ്ട്, പ്രതിപക്ഷത്ത് പത്ത് വര്‍ഷം ഇരുന്നാല്‍ നശിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് ; കെ മുരളീധരന്‍

പഞ്ചാബില്‍ കോണ്‍ഗ്രസ് പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്നിട്ടുണ്ട്, പ്രതിപക്ഷത്ത് പത്ത് വര്‍ഷം ഇരുന്നാല്‍ നശിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് ; കെ മുരളീധരന്‍
കേരളത്തില്‍ കോണ്‍ഗ്രസ് ഒരിക്കലും തകരില്ലെന്ന് കെ മുരളീധരന്‍. ബിജെപി കേരളത്തില്‍ വളരാനും പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷം. ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ ശക്തമായ പങ്കുവഹിച്ചത് കോണ്‍ഗ്രസ് ആണെന്നും കെ മുരളീധരന്‍ പറഞ്ഞു. പഞ്ചാബില്‍ കോണ്‍ഗ്രസ് പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്നിട്ടുണ്ട്. പ്രതിപക്ഷത്ത് പത്ത് വര്‍ഷം ഇരുന്നാല്‍ നശിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്.

നേമത്ത് കോണ്‍ഗ്രസ്സിന് 22000 വോട്ട് കൂടുകയാണ് ഉണ്ടായത്. അവിടെ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചില്ല. ന്യൂനപക്ഷ ഏകീകരണം എല്‍ഡിഎഫിന് അവിടെ അനുകൂലമായി. വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ളവരെ ഇടനിലക്കാരാക്കി ബിജെപിയുടെ വോട്ട് സിപിഎം നേടി. കേരളത്തില്‍ ബിജെപി കേന്ദ്രങ്ങളില്‍ മുന്നേറ്റമുണ്ടാക്കിയത് കോണ്‍ഗ്രസ് ആണ്. പരാജയത്തിനെ അതിജീവിക്കാന്‍ യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. യുഡിഎഫും കോണ്‍ഗ്രസും തകരും എന്ന് ആരും സ്വപ്നം കാണേണ്ട. വീഴ്ചകള്‍ തിരുത്തി മുന്നോട്ട് പോകുമെന്നും മുരളീധരന്‍.

സിപിഎമ്മിന് അഹങ്കാരം തലക്ക് പിടിച്ചിരിക്കുകയാണ്. ബിജെപിക്ക് വോട്ട് കുറഞ്ഞതില്‍ ദുഃഖം മുഖ്യമന്ത്രിക്കാണ്. ബിജെപിക്ക് വോട്ട് കുറഞ്ഞിടത്ത് നേട്ടം ലഭിച്ചത് സിപിഎമ്മിനാണ്. വിമര്‍ശിക്കുന്നവരെ കല്ലെറിയുന്ന സ്വഭാവത്തിലേക്കാണ് രണ്ടാം പിണറായി സര്‍ക്കാര്‍ പോകുന്നത്. ലോട്ടറി അടിച്ചു എന്ന് കരുതി എന്നും കേരളം ഭരിക്കാമെന്ന് കരുതേണ്ട. കഴിഞ്ഞ തവണ നഷ്ടപ്പെട്ട വോട്ട് തിരിച്ചുവന്നു. സിപിഎമ്മിന് വോട്ട് കുറയുകയാണ് ചെയ്തതെന്നും മുരളീധരന്‍.

Other News in this category4malayalees Recommends