യുകെയില്‍ നിന്നും ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ നാട് കടത്തുന്നത് വര്‍ധിക്കും; യുകെയും ഇന്ത്യയും ഒപ്പ് വച്ച പുതിയ കരാറിന്റെ ഭാഗമായുള്ള നീക്കം; പകരം ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ വിദ്യാര്‍ത്ഥികളെയും കഴിവുറ്റ പ്രഫണലുകളെയും യുകെ സ്വീകരിക്കും

യുകെയില്‍ നിന്നും ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ നാട് കടത്തുന്നത് വര്‍ധിക്കും; യുകെയും ഇന്ത്യയും ഒപ്പ് വച്ച പുതിയ കരാറിന്റെ ഭാഗമായുള്ള നീക്കം; പകരം ഇന്ത്യയില്‍ നിന്നുള്ള  കൂടുതല്‍ വിദ്യാര്‍ത്ഥികളെയും കഴിവുറ്റ  പ്രഫണലുകളെയും യുകെ സ്വീകരിക്കും

യുകെയും ഇന്ത്യയും തമ്മിലുണ്ടാക്കിയിരിക്കുന്ന പുതിയ കരാറായ മൊബിലിറ്റി ആന്‍ഡ് മൈഗ്രേഷന്‍ അഗ്രിമെന്റ് പ്രകാരം അനധികൃത കുടിയേറ്റക്കാരായ യുകെയിലെ ആയിരിക്കണക്കിന് ഇന്ത്യക്കാര്‍ നാട് കടത്തപ്പെടുമെന്ന് മുന്നറിയിപ്പ്. കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും കഴിവുറ്റ ഇന്ത്യന്‍ യുവ കുടിയേറ്റക്കാരെയും സ്വീകരിക്കാമെന്ന് പ്രസ്തുത കരാറിന്റെ ഭാഗമായി ബ്രിട്ടന്‍ സമ്മതിച്ചതിന് പകരമായിട്ടാണ് ഇത്തരത്തില്‍ നാട് കടത്തലും വര്‍ധിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ചുരുങ്ങിയ 40,000 അനധികൃത കുടിയേറ്റക്കാരെങ്കിലും യുകെയില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്.


എന്നാല്‍ ഇവരുടെ എണ്ണം യഥാര്‍ത്ഥത്തില്‍ ഒരു ലക്ഷത്തോളം വന്നേക്കാമെന്നാണ് ഹോം ഓഫീസ് കണക്കാക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയിരിക്കുന്ന പുതിയ കരാര്‍ പ്രകാരം യുവജനങ്ങളായ നിരവധി ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യയില്‍ ജോലി ചെയ്യാനും സാധിക്കും. ഇന്ത്യന്‍ വിദേശ കാര്യമന്ത്രി സുബ്രഹ്മണ്യം ജയ്ശങ്കറും യുകെയിലെ ഹോം സെക്രട്ടറി പ്രീതി പട്ടേലുമാണ് ഈ നിര്‍ണാക കരാറില്‍ ഒപ്പ് വച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളെയും സംബന്ധിച്ച് നിര്‍ണായകമായ കരാറാണിതെന്നാണ് പ്രീതി പട്ടേല്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ഇതിലൂടെ ഇരു രാജ്യങ്ങളിലെയും യുവജനങ്ങള്‍ക്ക് അങ്ങോട്ടുമിങ്ങോട്ടു പോയി ജീവിക്കാനും ജോലി ചെയ്യാനും ഇരു സംസ്‌കാരങ്ങളെയും അടുത്തറിയാനും പുതിയ അവസരങ്ങളുറപ്പാക്കുമെന്നും പ്രീതി പറയുന്നു. ഇതിന് പുറമെ യുകെയില്‍ ജീവിക്കാന്‍ യാതൊരു അവകാശവുമില്ലാത്ത നിരവധി ഇന്ത്യക്കാരെ നീക്കം ചെയ്യാനും ഈ കരാറിലൂടെ വഴിയൊരുങ്ങിയിരിക്കുന്നുവെന്നും ഫോറിന്‍ സെക്രട്ടറി വെളിപ്പെടുത്തുന്നു. നിലവില്‍ ഇത്തരത്തില്‍ ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തുന്നവരുടെ എണ്ണം വര്‍ഷത്തില്‍ 2000 ത്തോളം പേരെയാണെന്നും പുതിയ കരാര്‍ നിലവില്‍ വരുന്നതോടെ അത് പതിനായിരക്കണക്കിന് പേരാകുമെന്നും പ്രീതി പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

യുകെയില്‍ നിയമാനുസൃതമല്ലാതെ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് ട്രാവല്‍ ഡോക്യുമെന്റ് അനായാസം നല്‍കാനും അനധികൃത കുടിയേറ്റക്കാരെ എളുപ്പം നാട് കടത്താനും യുകെക്ക് ഇന്ത്യ സമ്മതം നല്‍കിയിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും 18 മുതല്‍ 30 വയസ് വരെയുളള യുവജനങ്ങളായ പ്രഫഷണലുകള്‍ക്ക് രണ്ട് വര്‍ഷം വരെയുള്ള വര്‍ക്ക് വിസകള്‍ എളുപ്പം ലഭ്യമാക്കാന്‍ കരാറിന്റെ ഭാഗമായി ധാരണയായിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ പഠിക്കാനുള്ള അവസരമൊരുങ്ങും. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നും 53,000ത്തില്‍ അധികം വിദ്യാര്‍ത്ഥികളാണ് യുകെയില്‍ പഠിക്കാനെത്തിയിരിക്കുന്നത്. അതിന് മുമ്പത്തെ വര്‍ഷത്തേക്കാള്‍ 42 ശതമാനം വര്‍ധനവാണിത്.

Other News in this category4malayalees Recommends