യു.എ.ഇ യാത്രാ വിലക്ക്: ആശങ്കയില്‍ പ്രവാസികള്‍

യു.എ.ഇ യാത്രാ വിലക്ക്: ആശങ്കയില്‍ പ്രവാസികള്‍
ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് അനിശ്ചിതമായി നീട്ടിയതിന്റെ ആഘാതത്തിലാണ് നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍. മെയ് 15 ഓടെ വിലക്ക് പിന്‍വലിക്കും എന്ന പ്രതീക്ഷയാണ് പൊലിഞ്ഞിരിക്കുന്നത്. ഉടന്‍ യു.എ.ഇയില്‍ എത്തിയില്ലെങ്കില്‍ വിസ കാലാവധി കഴിയുന്നവരും ജോലി നഷ്ടപ്പെടുന്നവരും വലിയ പ്രതിസന്ധിയിലായി. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയാതെ യാത്രാവിലക്ക് നീക്കാനുള്ള സാധ്യത കുറവാണ്. യാത്രാ ചെലവും അനിശ്ചിതാവസ്ഥയും മൂലം ബദല്‍ വഴികളും ഏറെക്കുറെ അടഞ്ഞ മട്ടാണ്. വലിയ തിരിച്ചടിയാണ് ഇപ്പോള്‍ പ്രവാസികളെ സംബന്ധിച്ച് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയത്. മെയ് നാല് വരെയായിരുന്നു ആദ്യ ഘട്ടത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. വിലക്ക് 14 വരെ നീളുമെന്ന് പിന്നീട് വിമാനകമ്പനികള്‍ അറിയിക്കുകയായിരുന്നു. പക്ഷേ, ഇന്നലെ അപ്രതീക്ഷിതമായിട്ടാണ് വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടാനുള്ള ഒരു തീരുമാനം യുഎഇയിലെ ദുരന്ത നിവാരണ സമിതിയും സിവില്‍ ഏവിയേഷന്‍ വിഭാഗവും സംയുക്തമായി എടുത്തത്.

Other News in this category4malayalees Recommends