യുഎസില്‍ എച്ച്-4, എല്‍-2 വിസ ഹോള്‍ഡര്‍മാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റിനായി ബയോമെട്രിക് മാനദണ്ഡങ്ങള്‍ ഇനി നിര്‍ബന്ധമില്ല; എച്ച് 1 ബി വിസക്കാരുടെ പങ്കാളികളായി യുഎസിലെത്തിയ ഒരു ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് ഗുണകരമാകുന്ന നീക്കവുമായി ബൈഡന്‍

യുഎസില്‍ എച്ച്-4, എല്‍-2 വിസ ഹോള്‍ഡര്‍മാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റിനായി ബയോമെട്രിക് മാനദണ്ഡങ്ങള്‍ ഇനി നിര്‍ബന്ധമില്ല;  എച്ച് 1 ബി വിസക്കാരുടെ പങ്കാളികളായി യുഎസിലെത്തിയ ഒരു ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് ഗുണകരമാകുന്ന നീക്കവുമായി ബൈഡന്‍

യുഎസില്‍ എച്ച്-4, എല്‍-2 വിസ ഹോള്‍ഡര്‍മാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റിനായി ബയോമെട്രിക് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കിയ ട്രംപ് ഭരണകൂടത്തിന്റെ നടപടി ജോ ബൈഡന്‍ ഭരണകൂടം റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്. എച്ച്-1ബി വിസ ഹോള്‍ഡര്‍മാരുടെ ഭാര്യമാരായി യുഎസിലെത്തിയ ഒരു ലക്ഷത്തിലധികം ഇന്ത്യന്‍ വനിതകള്‍ക്ക് ഇതിന്റെ പ്രയോജമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരക്കാര്‍ സാധാരണ എച്ച്-4 ഡിപ്പെന്റന്റ് വിസയിലാണ് യുഎസിലെത്താറുള്ളത്.


ഇന്‍ട്രാ-കമ്പനി ട്രാന്‍സ്ഫര്‍ വിസയിലെത്തുന്നവരുടെ പങ്കാളികള്‍ സാധാരണ എല്‍ 1 വിസയിലും എല്‍ 2 വിസയിലുമാണ് യുഎസിലെത്തുന്നത്. എച്ച്-4, എല്‍-2 വിസ ഹോള്‍ഡര്‍മാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റിനായി ബയോമെട്രിക് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കാന്‍ പോകുന്നുവെന്ന കാര്യം യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ് സിഐഎസ്) യുഎസ് ഡിസ്ട്രിക്ട് കോടതിയില്‍ ഫയല്‍ ചെയ്ത കോര്‍ട്ട് ഫയലിംഗിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരത്തില്‍ ഈ നിബന്ധന റദ്ദാക്കിയതോടെ ഈ വിസക്കാര്‍ വര്‍ക്ക് പെര്‍മിറ്റിനായി സമര്‍പ്പിച്ച അപേക്ഷകളുടെ പ്രൊസസിംഗ് വേഗത്തിലാകുമെന്ന പ്രതീക്ഷയും ശക്തമാണ്. എച്ച്-1ബി വിസ കൂടുതലായും ഇന്ത്യക്കാരാണ് പ്രയോജനപ്പെടുത്തുന്നതെന്നതിനാല്‍ എച്ച് 4, എല്‍ 2 വിസകളിലും അവരുടെ പങ്കാളികളാണ് കൂടുതലായും യുഎസിലേക്കെത്തുന്നത്. ഇവര്‍ യുഎസില്‍ വര്‍ക്ക് പെര്‍മിറ്റ് തേടുമ്പോള്‍ ബയോ മെട്രിക് മാനദണ്ഡങ്ങള്‍ ട്രംപ് നിര്‍ബന്ധമാക്കിയത് ഇവരില്‍ പലര്‍ക്കും ജോലി ചെയ്യുന്നതിന് തടസം സൃഷ്ടിച്ചിരുന്നു. ആ ബുദ്ധിമുട്ടാണ് ബൈഡന്‍ ഭരണകൂടം മാതൃകാപരമായ നീക്കത്തിലൂടെ ഇല്ലാതാക്കാന്‍ പോകുന്നത്.

Other News in this category4malayalees Recommends