മുസ്ലീം പള്ളിക്ക് മുന്നില്‍ ലെഗ്ഗിംഗ്‌സ് അണിഞ്ഞ വനിതാ അത്‌ലറ്റുകളുടെ വ്യായാമം; പ്രകോപനപരമായ തെറ്റെന്ന് വിമര്‍ശനം, വിവാദം!

മുസ്ലീം പള്ളിക്ക് മുന്നില്‍ ലെഗ്ഗിംഗ്‌സ് അണിഞ്ഞ വനിതാ അത്‌ലറ്റുകളുടെ വ്യായാമം; പ്രകോപനപരമായ തെറ്റെന്ന് വിമര്‍ശനം, വിവാദം!
മാരത്തണ്‍ ഓടുന്നതിന് മുന്‍പ് വ്യായാമം ചെയ്ത വനിതാ അത്‌ലറ്റുകള്‍ വിവാദത്തില്‍. റഷ്യയിലെ നഗരത്തില്‍ ഒരു മുസ്ലീം പള്ളിക്ക് മുന്നില്‍ നിന്നാണ് വനിതാ ഓട്ടക്കാര്‍ വ്യായാമം ചെയ്യുകയും, നൃത്തം ചെയ്യുകയും ചെയ്തത്. മേയ് 3ന് നടന്ന മാരത്തണിന് മുന്നോടിയായി അത്‌ലറ്റുകള്‍ ചെയ്ത വാം അപ്പ് പ്രകോപനപരമായ പ്രദര്‍ശനമാണെന്ന് ആരോപിച്ചാണ് വിവാദം ഉയരുന്നത്.

ഓടുന്നതിന് ആവശ്യമായ ടൈറ്റ് ലെഗ്ഗിംഗ്‌സ് അണിഞ്ഞെത്തിയ സ്ത്രീകള്‍ പള്ളിക്ക് എതിര്‍വശത്തായി നിന്ന് സ്‌ട്രെച്ചിംഗ് ചെയ്യുകയായിരുന്നു. ഇതിന് ശേഷം ചെറിയൊരു നൃത്തവും ചെയ്തു. റഷ്യയിലെ മുസ്ലീം ഭൂരിപക്ഷ സ്റ്റേറ്റായ ടടാര്‍സ്ഥാനിലെ കുല്‍ ഷറീഖ് പള്ളിക്ക് സമീപത്ത് വെച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

എന്നാല്‍ സ്ത്രീകളുടെ വ്യായാമം പ്രകോപനപരവും, കുറ്റകരവുമാണെന്ന് ടടാര്‍സ്ഥാന്‍ ഡെപ്യൂട്ടി മുഫ്തി റാഫിക് മുഖാമെത്ഷിന്‍ പ്രതികരിച്ചു. 'ഇത് സ്വീകരിക്കാന്‍ കഴിയില്ല. മറ്റൊരു പിന്നണിയില്‍ നിന്ന് ഇത് ചെയ്യാമായിരുന്നു. ഇത് പ്രകോപനം ലക്ഷ്യമിട്ടുള്ള പ്രവൃത്തിയാണ്. ഇത്തരം പെരുമാറ്റത്തെ പിന്തുണയ്ക്കാന്‍ കഴിയില്ല', മുഫ്തി പറഞ്ഞു.

അതേസമയം കസാന്‍ മാരത്തണ്‍ ഓടുന്നതിന് മുന്നോടിയായി വാം അപ്പ് ചെയ്യുന്നതിനിടെയാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്ന് വീഡിയോ എടുത്ത ഏകാതെറീന പറഞ്ഞു. പള്ളി അഭിമുഖമായി ദൃശ്യങ്ങള്‍ മനഃപ്പൂര്‍വ്വം എടുത്തതല്ല, മറ്റൊരു ദുഷ്ചിന്തയും ഇതിന് പിന്നിലില്ല, അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ റമദാന്‍ മാസത്തില്‍ വീഡിയോ പ്രചരിച്ചതോടെ നഗരത്തിലെ വിശ്വാസികള്‍ അസ്വസ്ഥരാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

Other News in this category4malayalees Recommends