ഓസ്‌ട്രേലിയ ഇന്ത്യയില്‍ നിന്നുള്ള യാത്രകള്‍ നിരോധിച്ചതിനെതിരെ കോടതി കയറി ഓസ്‌ട്രേലിയന്‍ പൗരന്‍; മോറിസന്‍ സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് ആരോപണം; ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ക്ക് തിരിച്ച് വരാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തീരുമാനമെന്ന്

ഓസ്‌ട്രേലിയ ഇന്ത്യയില്‍ നിന്നുള്ള യാത്രകള്‍ നിരോധിച്ചതിനെതിരെ കോടതി കയറി ഓസ്‌ട്രേലിയന്‍ പൗരന്‍; മോറിസന്‍ സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് ആരോപണം; ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ക്ക് തിരിച്ച് വരാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തീരുമാനമെന്ന്

ഓസ്‌ട്രേലിയയിലെ സ്‌കോട്ട് മോറിസന്‍ ഗവണ്മെന്റിനെതിരെ നിയമനടപടിയുമായി ഓസ്‌ട്രേലിയന്‍ പൗരനായ 73 കാരന്‍ ഗാരി ന്യൂമാന്‍ രംഗത്തെത്തി. കോവിഡ് പ്രതിസന്ധിക്കിടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഇന്ത്യയില്‍ പെട്ട് പോയ ഇദ്ദേഹം ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ നിരോധിച്ച ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടിയാണ് കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും നിരോധന വേളയില്‍ ഓസ്‌ട്രേലിയയിലേക്ക് വരാന്‍ ശ്രമിക്കുന്നവര്‍ക്ക് മേല്‍ പ്രോസിക്യൂഷനും കടുത്ത പിഴയും ജയില്‍ ശിക്ഷയും അടിച്ചേല്‍പ്പിക്കാനുള്ള മോറിസന്‍ സര്‍ക്കാരിന്റെ നീക്കവും ന്യൂമാന്‍ കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.


കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ബംഗളുരുവില്‍ പെട്ട് പോയ ഇദ്ദേഹം തന്റെ ലോയര്‍മാരായ മൈക്കല്‍ ബ്രാഡ്‌ലി, ക്രിസ് വാര്‍ഡ് എന്നിവരിലൂടെയാണ് സിഡ്‌നി കോടതിയില്‍ സ്‌കോട്ട് മോറിസന്‍ സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഫെഡറല്‍ സര്‍ക്കാരിന്റെ നടപടി തീര്‍ത്തും ഭരണഘടനാ വിരുദ്ധമാണെന്നാണ് ന്യൂമാന്‍ ആരോപിക്കുന്നത്. ചരിത്രത്തിലാദ്യമായിട്ടാണ് ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ മാതൃരാജ്യത്തേക്ക് തിരിച്ച് വരുന്നതിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം തിരിച്ച് വരുന്നതിന് 14 ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ചെലവഴിച്ച ഓസ്‌ട്രേലിയക്കാര്‍ തിരിച്ച് വരരുതെന്നാണ് വിലക്ക്.

ഇന്ത്യയില്‍ കോവിഡ് ഗുരുതരമാകുന്നതിനാല്‍ അവിടെ നിന്നും പുതി വേരിയന്റുകള്‍ ഓസ്‌ട്രേലിയയിലേക്ക് വരുന്നത് തടയുന്നതിനുള്ള മുന്‍കരുതലായിട്ടാണ് മോറിസന്‍ സര്‍ക്കാര്‍ ഈ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ പൗരന്‍മാര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് തിരിച്ച് വരുന്നതിന് ഭരണഘടനാ പ്രകാരമുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന നടപടിയാണിതെന്നാണ് ന്യൂമാന്‍ ആരോപിക്കുന്നത്. തന്റെ ലോയര്‍മാരായ മൈക്കല്‍ ബ്രാഡ്‌ലെ, ക്രിസ് വാര്‍ഡ് എന്നിവര്‍ മുഖാന്തിരം ഇതിനെതിരേ ന്യൂമാന്‍ ജസ്റ്റിസ് സ്റ്റീഫന്‍ ബര്‍ലെക്ക് മുമ്പില്‍ ഇത് സംബന്ധിച്ച അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

Other News in this category



4malayalees Recommends