ഓസ്‌ട്രേലിയ 2022 അവസാനം വരെ വിദേശയാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും; കാരണം വിവിധ രാജ്യങ്ങളില്‍ കോവിഡ് ഭീഷണി തുടരുന്നതും ഇന്ത്യയിലെ പോലെ പുതിയ വേരിയന്റുകള്‍ കൊലവിളി നടത്തുന്നതും; വിദേശത്ത് പെട്ടവര്‍ക്ക് അടുത്തൊന്നും തിരിച്ചെത്താനാവില്ല

ഓസ്‌ട്രേലിയ 2022 അവസാനം വരെ വിദേശയാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും; കാരണം വിവിധ രാജ്യങ്ങളില്‍ കോവിഡ് ഭീഷണി തുടരുന്നതും ഇന്ത്യയിലെ പോലെ പുതിയ വേരിയന്റുകള്‍ കൊലവിളി നടത്തുന്നതും; വിദേശത്ത് പെട്ടവര്‍ക്ക് അടുത്തൊന്നും തിരിച്ചെത്താനാവില്ല

ഓസ്‌ട്രേലിയ 2022 അവസാനം വരെ വിദേശയാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പേകിയ ധനകാര്യ മന്ത്രി സൈമണ്‍ ബെര്‍മിംഗ്ഹാം രംഗത്തെത്തി. നിലവില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കോവിഡ് പ്രതിസന്ധി അപകടരമായ രീതിയില്‍ തുടരുന്നതിനാല്‍ ഓസ്‌ട്രേലിയയുടെ അതിര്‍ത്തികള്‍ അനായാസമായി തുറക്കാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം പുതിയ തീരുമാനത്തെ ന്യായീകരിച്ചിരിക്കുന്നത്. ഇതോടെ വിദേശത്ത് പെട്ട ഓസ്‌ട്രേലിയക്കാര്‍ക്കും ഇവിടേക്ക് വരാനൊരുങ്ങുന്ന കുടിയേറ്റക്കാര്‍ക്കും അടുത്തൊന്നും തിരിച്ചെത്താനാവില്ലെന്നുറപ്പായി


ഇന്ത്യയില്‍ കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്കുള്ള യാത്രകള്‍ നിരോധിച്ച സ്‌കോട്ട് മോറിസന്‍ സര്‍ക്കാരിന്റെ നടപടി വന്‍ വിവാദമുയര്‍ത്തുന്ന വേളയിലാണ് പുതിയ തീരുമാനം വെളിപ്പെടുത്തി ധനകാര്യ മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഓസ്‌ട്രേലിയയില്‍ കോവിഡ് വാക്‌സിനേഷന്‍ നല്ല നിലയില്‍ മുന്നോട്ട് പോകുന്നുണ്ടെങ്കിലും ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കോവിഡ് പ്രതിസന്ധി തുടരുന്നതിനാല്‍ കൂടുതല്‍ മുന്‍കരുതലെടുക്കണമെന്നാണ് ഓസ്‌ട്രേലിയ വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ സംഭവിച്ചത് പോലെ കോവിഡിന്റെ പുതിയ വേരിയന്റുകള്‍ മ്യൂട്ടേറ്റ് ചെയ്തുണ്ടാകുന്നതിനാലും മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ലോകം കടുത്ത അനിശ്ചിതത്വം നേരിടുന്നുവെന്നും അതിനാല്‍ വിദേശ യാത്രകള്‍ ഏറ്റവും ചുരുങ്ങിയത് 2022 വരെയെങ്കിലും നിരോധിക്കാന്‍ ഓസ്‌ട്രേലിയ നിര്‍ബന്ധിതമാവുമെന്നുമാണ് ധനകാര്യമന്ത്രി വിശദീകരിച്ചിരിക്കുന്നത്. കോവിഡ് പൊട്ടിപ്പുറപ്പെട്ട 2020 മാര്‍ച്ച് മുതല്‍ ഓസ്‌ട്രേലിയയുടെ അതിര്‍ത്തികളില്‍ ഭൂരിഭാഗവും അടഞ്ഞ് കിടക്കുകയാണ്. ഏറ്റവും ചുരുങ്ങിയത് അടുത്ത വര്‍ഷം അവസാനം വരെയെങ്കിലും ഈ സ്ഥിതി തുടരേണ്ടി വരുമെന്നാണ് ഫെഡറല്‍ സര്‍ക്കാര്‍ മുന്നറിയിപ്പേകുന്നത്.

Other News in this category4malayalees Recommends