ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി മറൈസ് പേയ്‌നയ്ക്ക് കോവിഡ് ; പോസിറ്റീവായത് ലണ്ടനില്‍ ജി 7 സമ്മിറ്റിന് പോയപ്പോള്‍; സമ്മിറ്റില്‍ പങ്കെടുക്കാനെത്തിയ രണ്ട് ഇന്ത്യന്‍ പ്രതിനിധികളെ കോവിഡ് സ്ഥിരീകരിച്ചതിനാല്‍ സെല്‍ഫ് ഐസൊലേഷനിലാക്കി

ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി മറൈസ് പേയ്‌നയ്ക്ക് കോവിഡ് ; പോസിറ്റീവായത് ലണ്ടനില്‍ ജി 7 സമ്മിറ്റിന് പോയപ്പോള്‍; സമ്മിറ്റില്‍ പങ്കെടുക്കാനെത്തിയ രണ്ട് ഇന്ത്യന്‍ പ്രതിനിധികളെ കോവിഡ് സ്ഥിരീകരിച്ചതിനാല്‍ സെല്‍ഫ് ഐസൊലേഷനിലാക്കി
ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി മറൈസ് പേയ്‌നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ലണ്ടനില്‍ ജി 7 സമ്മിറ്റില്‍ പങ്കെടുക്കാനെത്തിയ വേളയിലാണ് ഇദ്ദേഹത്തിന് പോസിറ്റീവായിരിക്കുന്നത്. സമ്മിറ്റില്‍ പങ്കെടുക്കാനെത്തിയ രണ്ട് ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും സെല്‍ഫ് ഐസൊലേഷനില്‍ പോവുകയും ചെയ്തതിന് ശേഷമാണ് പേയ്‌നെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നത് കടുത്ത ആശങ്കക്ക് വഴിയൊരുക്കിയിട്ടുണ്ട്.

വിവിധ രാജ്യങ്ങളില്‍ കോവിഡ് വീണ്ടും രൂക്ഷമാകുന്നതിനാല്‍ കടുത്ത ജാഗ്രതയോടെയും മുന്‍കരുതലുകളോടെയുമാണ് ജി 7 സമ്മിറ്റ് നടന്നിരിക്കുന്നത്. കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലായതിനെ തുടര്‍ന്ന് ജി 7 സമ്മിറ്റില്‍ താന്‍ നേരിട്ട് പങ്കെടുക്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയ്ശങ്കര്‍ ബുധനാഴ്ച വെളിപ്പെടുത്തിയിരുന്നു. സമ്മിറ്റില്‍ പങ്കെടുക്കുന്ന മറ്റ് പ്രതിനിധികളുടെ സുരക്ഷ പരിഗണിച്ച് താന്‍ വെര്‍ച്വല്‍ മോഡിലായിരിക്കും ജി 7 യോഗത്തില്‍ പങ്കെടുക്കുന്നതെന്നാണ് ജയ്ശങ്കര്‍ വെളിപ്പെടുത്തിയത്.

ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രിയുമായി വീഡിയോ ലിങ്കിലൂടെ കണ്ട് സംസാരിച്ച ജയ് ശങ്കര്‍ ഇന്‍ഡോ-പസിഫിക് മേഖലയില്‍ ഇരു രാജ്യങ്ങളും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പേയ്‌നയുമായി ധാരണയിലെത്തുകയും ചെയ്തിരുന്നു.മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ലോകനേതാക്കള്‍ നേരിട്ട് പങ്കെടുക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര സമ്മിറ്റെന്ന നിലയില്‍ ജി 7 ശ്രദ്ധേയമായിരുന്നു. ചൈനയുടെ സ്വാര്‍ത്ഥപരമായ നീക്കങ്ങള്‍ നേരിടുന്നതിന് മുന്‍ഗണനയേകിയ സമ്മിറ്റെന്ന നിലയിലും ഇപ്രാവശ്യത്തെ ജി 7 യോഗം നിര്‍ണായകതമാണ്.

Other News in this category4malayalees Recommends