കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ മൃതദേഹം സംസ്‌കരിക്കവേ ചിതയിലേക്ക് എടുത്തുചാടി മകള്‍ ; യുവതിയുടെ നില അതീവ ഗുരുതരം

കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ മൃതദേഹം സംസ്‌കരിക്കവേ ചിതയിലേക്ക് എടുത്തുചാടി മകള്‍ ; യുവതിയുടെ നില അതീവ ഗുരുതരം
കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ മൃതദേഹം സംസ്‌കരിക്കവേ ചിതയിലേക്ക് എടുത്തുചാടി മകള്‍. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. രാജസ്ഥാനിലെ ബാര്‍മറിലാണ് സംഭവം. ചന്ദ്ര ശര്‍ദ എന്ന 34കാരിയാണ് അച്ഛന്റെ വേര്‍പാട് താങ്ങാനാകാതെ ഈ കടുംകൈ ചെയ്തത്. ഇവരുടെ അച്ഛന്‍ ദാമോദര്‍ദാസ് ശര്‍ദ കോവിഡ് ബാധിച്ച് ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. ഇദ്ദേഹത്തിന് മൂന്ന് മക്കളാണുള്ളത്. ഏറ്റവും ഇളയവളായ ചന്ദ്ര സംസ്‌കാരത്തിന് ശ്മശാനത്തില്‍ പോകണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു. സംസ്‌കാരത്തിനിടെ അപ്രതീക്ഷിതമായി ചന്ദ്ര ചിതയിലേക്ക് എടുത്തുചാടി. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ യുവതിയെ തീയില്‍ നിന്നും പുറത്തെടുത്തു. ആദ്യം സമീപത്തെ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ജോധ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

ചന്ദ്രയ്ക്ക് 70 ശതമാനം പൊള്ളലേറ്റതായി പൊലീസ് പറഞ്ഞു. ചന്ദ്രയുടെ അമ്മ നേരത്തെ മരിച്ചിരുന്നു. പിതാവാണ് ചന്ദ്രയെയും സഹോദരങ്ങളെയും വളര്‍ത്തിയത്.

Other News in this category4malayalees Recommends