ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച അജ്ഞാത സ്ത്രീയുടെ മൃതദേഹം എലികളും ഉറുമ്പും ആഹാരമാക്കി ; ദുരവസ്ഥ യുപിയില്‍

ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച അജ്ഞാത സ്ത്രീയുടെ മൃതദേഹം എലികളും ഉറുമ്പും ആഹാരമാക്കി ; ദുരവസ്ഥ യുപിയില്‍
ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച അജ്ഞാത മൃതദേഹം എലികളും ഉറുമ്പും ഭക്ഷണമാക്കി. ഉത്തര്‍പ്രദേശിലെ അസംഗഡിലെ ബല്‍റാംപുര്‍ മണ്ഡല്യ ആുപത്രിയിലാണ് സംഭവം. ആരും ഏറ്റെടുക്കാന്‍ വരാഞ്ഞതിനെ തുടര്‍ന്ന് നാലുദിവസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന സ്ത്രീയുടെ മൃതദേഹത്തിനാണ് ഈ ദുരവസ്ഥ. ഏപ്രില്‍ 29നാണ് റോഡരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഒരു സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചികിത്സയ്ക്കിടെ അടുത്ത ദിവസം തന്നെ ഇവര്‍ മരിച്ചു. പിന്നീട് ഏറ്റെടുക്കാന്‍ ആളുകളെത്തുന്നതും പ്രതീക്ഷിച്ച് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. അജ്ഞാത മൃതദേഹം മോര്‍ച്ചറിയിലുള്ള വിവരം ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചിരുന്നു. എന്നാല്‍, പോസ്റ്റുമോര്‍ട്ടം അടക്കമുള്ള തുടര്‍ നടപടികള്‍ക്കായി പൊലീസ് എത്തിയില്ല. ആശുപത്രി അധികൃതരും പിന്നീട് മോര്‍ച്ചറിയിലേക്ക് തിരിഞ്ഞുനോക്കിയതേയില്ല. പിന്നീട് നാലുദിവസം കഴിഞ്ഞ് ശ്രദ്ധയില്‍പ്പെടുമ്പോള്‍ മൃതദേഹം പകുതിയോളം എലികളും ഉറുമ്പുകളും ഭക്ഷണമാക്കിക്കഴിഞ്ഞിരുന്നു. ഉടനെ തന്നെ പൊലീസില്‍ വിവരം അറിയിച്ചിട്ടുണ്ടെന്ന് അസംഗഡിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇന്നുതന്നെ പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനുള്ള നടപടികള്‍ എടുത്തെന്നും അതിനുശേഷം മൃതദേഹം സംസ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Other News in this category4malayalees Recommends