ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല ; ശരണിന്റെ വിയോഗത്തില്‍ മനോജ് കെ ജയന്‍

ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല ; ശരണിന്റെ വിയോഗത്തില്‍ മനോജ് കെ ജയന്‍
മോഹന്‍ലാല്‍ നായകനായ ചിത്രം എന്ന സൂപ്പര്‍ഹിറ്റില്‍ ശ്രദ്ധേയ വേഷത്തില്‍ തിളങ്ങിയ നടനാണ് ശരണ്‍. നടന്‍ മാത്രമല്ല ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുകൂടിയാണ് ഇദ്ദേഹം. ശരണിന്റെ അകാല വിയോഗം ഞെട്ടലോടെയാണ് പ്രേക്ഷകരും സിനിമാ ലോകവും ശ്രവിച്ചത്.

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നടന്‍ മനോജ് കെ ജയന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പാണ്. നടന്റെ അടുത്ത സുഹൃത്താണ് ശരണ്‍.

ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല എന്നാണ് മനോജ് കെ ജയന്‍ പറയുന്നത്.

'ശരണ്‍. അഭിനയജീവിതം തുടങ്ങിയ കാലം മുതല്‍ അറിയുന്ന വ്യക്തി, സുഹൃത്ത്. 'കുമിളകള്‍' സീരിയലില്‍ 1989ല്‍ അഭിനയിക്കുമ്പോള്‍ ശരണിന് ഒരു സിനിമാഗ്ലാമറും ഉണ്ടായിരുന്നു, 'ചിത്രം' സിനിമയില്‍ ലാലേട്ടന്റെ കൂടെ ശ്രദ്ധേയമായ റോളില്‍ വന്ന ആള്‍ എന്നതും… മൂന്നു മാസം മുന്‍പ് സംസാരിച്ചിരുന്നു. ആ കാലത്തെ ഒരു പാട് ഓര്‍മ്മകളും, സന്തോഷങ്ങളും ഇപ്പോഴുള്ള കുറെ വിഷമങ്ങളും പങ്കു വച്ചു. ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല. ആദ്യകാല സംഭവങ്ങളും സൗഹൃദങ്ങളും നമുക്ക് ഒരിക്കലും മറക്കാനാവില്ല, എനിക്കും…വലിയ വിഷമത്തോടെ ശരണിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.പ്രണാമം..' – മനോജ് കെ ജയന്‍

Other News in this category4malayalees Recommends