മാര്‍ത്തോമ്മാ സഭാ മുന്‍ പരമാദ്ധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്റെ സംസ്‌കാരം ഇന്ന് ; ഔദ്യോഗിക ബഹുമതികളോടെ ചടങ്ങുകള്‍

മാര്‍ത്തോമ്മാ സഭാ മുന്‍ പരമാദ്ധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്റെ സംസ്‌കാരം ഇന്ന് ; ഔദ്യോഗിക ബഹുമതികളോടെ ചടങ്ങുകള്‍
മാര്‍ത്തോമ്മാ സഭാ മുന്‍ പരമാദ്ധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്റെ സംസ്‌കാരം ഇന്ന്. വൈകിട്ട് മൂന്നു മണിയ്ക്ക് തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍ നടത്തുക. കോവിഡ് പ്രോട്ടോകോള്‍ ഉള്ളതിനാല്‍ നഗരം ചുറ്റല്‍ അടക്കമുള്ള ചടങ്ങുകള്‍ ഉണ്ടാവില്ല.

മാര്‍ത്തോമ്മാ സഭ പരമാധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയായിരിക്കും ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ക്രിസോസ്റ്റം മെത്രാപ്പൊലീത്തയ്ക്ക് അന്തിമോപചാരമര്‍പ്പിക്കും. സംസ്‌കാര ചടങ്ങുകള്‍ വീട്ടിലിരുന്ന് കാണണമെന്നാണ് സഭാ നേതൃത്വം വിശ്വാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്.

ബുധനാഴ്ച്ച പുലര്‍ച്ചെ 1.15ന് കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ആയിരുന്നു മെത്രാപ്പൊലീത്തയുടെ അന്ത്യം. 104 വയസ് ആയിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു

ലോകത്തിലെ തന്നെ ഏറ്റവും പ്രായമേറിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമാണ് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. 2018 ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. കുഞ്ചന്‍ നമ്പ്യാര്‍ക്കും ഇ.വി. കൃഷ്ണപിള്ളക്കും ശേഷം മലയാളികളെ എറെ ചിരിപ്പിച്ച വ്യക്തി എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നു.

Other News in this category4malayalees Recommends